Loading ...

Home Europe

ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണം ബ്രി​ട്ട​നി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​തി​രു​വി​ടു​ന്നെ​ന്ന് ഭ​ര​ണ​കൂ​ടം

ല​ണ്ട​ന്‍: അ​മേ​രി​ക്ക​ക്കാ​നാ​യ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രി​ട്ട​നി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ അ​തി​രു വി​ടു​ന്നു​വെ​ന്ന് ഭ​ര​ണ​കൂ​ടം. നി​ല​വി​ലെ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ്് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ന്‍​കോ​ക്ക് പ​റ​ഞ്ഞു.

ആ​റു പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ട​രു​തെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴും ക​ര്‍​ശ​ന​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. à´‡â€‹à´¤à´¿â€‹à´¨àµ വി​രു​ദ്ധ​മാ​യി നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​ത്. ഫ്ളോ​യി​ഡി​ന് നീ​തി ല​ഭി​ക്കു​ക ത​ന്നെ വേ​ണം. എ​ന്നാ​ല്‍, രാ​ജ്യ​ത്തെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​കൂ​ടി ജ​ന​ങ്ങ​ള്‍ മ​ന​ല​സി​ലാ​ക്ക​ണം അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ 30 ലേ​റെ​പ്പേ​ര്‍ വീ​ത​മാ​ണ് രാ​ജ്യ​ത​ല​സ്ഥ​നാ​മ​യ ല​ണ്ട​നി​ല്‍ മാ​ത്രം അ​റ​സ്റ്റി​ലാ​യ​ത്.

Related News