Loading ...

Home cinema

മലയാള സിനിമയില്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ; നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായം

കൊവിഡ് മൂലമുളള സാമ്ബത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മലയാള സിനിമയില്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുടെ à´ˆ ആവശ്യം ന്യായമാണെന്നും മലയാള സിനിമയുടെ ചുവര്‍ എന്ന് പറയുന്നത് നിര്‍മ്മാതാക്കളാണെന്നും അമ്മ നിര്‍വാഹക സമിതി à´…à´‚à´—à´‚ ടിനി ടോം പറഞ്ഞു. താരങ്ങളുമായി നേരിട്ട് കൂടിയാലോചന നടത്താതെ മാധ്യമങ്ങളിലൂടെ നിര്‍മ്മാതാക്കളുടെ സംഘടന ഇക്കാര്യം അറിയിച്ചതില്‍ അമ്മയിലെ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ടിനി ടോം പറഞ്ഞു.മലയാള സിനിമയുടെ ചുവര്‍ എന്ന് പറയുന്നത് നിര്‍മ്മാതാക്കളാണ്. അപ്പോള്‍ അവര്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. അത് ചോദിച്ചത് ന്യായമാണ്. അതിന് നമ്മള്‍ തയ്യാറുമാണ്. à´ªà´°à´¸àµà´¯à´®à´¾à´¯à´¿ ചോദിച്ചതിലാണ് ഒരു അതൃപ്തി പ്രകടിപ്പിച്ചിട്ടുളളത്. വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച്‌ എല്ലാവരുമായും ചര്‍ച്ച നടത്തും. കൂടാതെ ഓണ്‍ലൈനായി നിര്‍വാഹക സമിതി യോഗം ചേരും.പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച്‌ അമ്മ ഭാരവാഹികള്‍ താരങ്ങളുമായി ഫോണ്‍ വിളികള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെ മുന്നോട്ട് വെച്ചത് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകളായ 'ഫെഫ്കയ്ക്കും' 'അമ്മ'യ്ക്കും നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Related News