Loading ...

Home sports

ഇന്ത്യയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ തീയതികള്‍ മാറ്റി

കൊറോണ കാരണം കാര്യങ്ങള്‍ ഒക്കെ മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ അടുത്ത സീസണിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ തീയതികളും മാറ്റി. ജൂലൈ ഒന്നിനു തുടങ്ങേണ്ട സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓഗസ്റ്റ്‌ മാസത്തില്‍ മാത്രമെ തുടങ്ങൂ എന്ന് à´Ž ഐ എഫ് എഫ് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ ഒന്ന് മുതല്‍ ഒക്ടോബര്‍ 20 വരെ ആകും ഇന്ത്യയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ. à´ˆ സമയത്ത് ക്ലബുകള്‍ക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാം.ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ സാധാരണ പോലെ ജനുവരി 1ന് ആരംഭിച്ച്‌ ഫെബ്രുവരി 1ന് അവസാനിക്കും. à´ˆ സമയത്തും ക്ലബുകള്‍ക്ക് താരങ്ങളുടെ രജിസ്ട്രേഷന്‍ നടത്താം. 18 വയസ്സില്‍ കുറവുള്ള താരങ്ങളുടെ രജിസ്ട്രേഷന്‍ സീസണില്‍ എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും à´Ž ഐ എഫ് എഫ് അറിയിച്ചു. à´ªàµà´¤à´¿à´¯ സീസണ്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ മെയ് 31 വരെ ആയിരിക്കും എന്നും à´Ž ഐ എഫ് എഫ് പറയുന്നു.

Related News