Loading ...

Home Europe

ബ്രിട്ടണ്‍ ആശ്വാസത്തില്‍

ലണ്ടന്‍: കൊറോണ ബാധിതരുടെ മരണനിരക്കില്‍ ഇന്നലെ ബ്രിട്ടണ് ആശ്വാസ ദിനം. ആകെ 36 മരണങ്ങള്‍ മാത്രമാണ് ഒറ്റദിവസം രേഖപ്പെടുത്തിയത്. മാര്‍ച്ച്‌ 21 മുതല്‍ ഇന്നുവരെയുള്ള കണക്കിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.' രാജ്യത്തെ മരണനിരക്ക് അന്‍പതില്‍ താഴെ എത്തിയ ആദ്യദിവസം ഇന്നലെയായിരുന്നു. മാര്‍ച്ച്‌ 21ന് ശേഷം രാജ്യം ഏറ്റവും അധികം ആശ്വസിച്ച നിമിഷമാണിത്. ഞങ്ങള്‍ à´ˆ മഹാമാരിയെ ജയിച്ചുകൊണ്ടിരിക്കുകയാണ് ' വാര്‍ത്തപുറത്തുവിട്ടുകൊണ്ട് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മരണവിവരം കൃത്യമായി രേഖപ്പെടുത്താത്തത് ഒരു പരിമിതിയായി ആരോഗ്യവിഭാഗം ചൂണ്ടിക്കാണിക്കുന്നു. à´…താത് ദിവസത്തെ കൃത്യമായ വിവരത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ ആകെയുള്ള കണക്കിനേയും സ്വാധീനിച്ചേ ക്കാമെന്നും മാറ്റ് പറഞ്ഞു. ആകെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇതുവരെ 41,698 പേരാണ്. ഇത് 50,000ന് മുകളിലും ആകാമെന്നും ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പി ക്കുന്നുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം നിലവില്‍ 2,95,889 ആണ്. പൊതു സ്ഥാപന ങ്ങളടക്കം എല്ലാം അടുത്ത മാസം ആദ്യത്തോടെ തുറക്കാമെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related News