Loading ...

Home sports

ഐപിഎല്‍ സെപ്തംബര്‍ 26ന് ആരംഭിച്ചേക്കും, മുംബൈയില്‍ മത്സരമില്ല

മുംബൈ: à´à´ªà´¿à´Žà´²àµâ€ പതിമൂന്നാം സീസണ്‍ സെപ്തംബര്‍ 26ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മിററാണ് റിപ്പോര്‍ട്ടുമായി എത്തുന്നത്. സെപ്തംബര്‍ അവസാനം ആരംഭിച്ച്‌ നവംബര്‍ ആദ്യം അവസാനിക്കും വിധമാണ് ഐപിഎല്‍ ഷെഡ്യൂള്‍ തയ്യാറാവുന്നത് എന്നാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.സെപ്തംബര്‍ 26ന് തുടങ്ങി നവംബര്‍ 8ന് ഐപിഎല്‍ അവസാനിക്കുമെന്ന് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പിന്റെ കാര്യത്തില്‍ വരുന്ന അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും ഇത്.ചെന്നൈയോ, ബാംഗ്ലൂരോ ആയിരിക്കും ഉദ്ഘാടന മത്സരത്തിന് വേദിയാവുക എന്നാണ് സൂചന. മുംബൈയിലായിരുന്നു നേരത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. à´Žà´¨àµà´¨à´¾à´²àµâ€ കോവിഡ് ശക്തമായി തുടരുന്ന മുംബൈയില്‍ കളി സംഘടിപ്പിക്കുക ബുദ്ധിമുട്ടാവും എന്ന് വിലയിരുത്തിയാണ് ബിസിസിഐയുടെ നീക്കം.മുംബൈയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ ഐപിഎല്ലിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ മുംബൈയില്‍ നടത്താനായേക്കും എന്നാണ് പ്രതീക്ഷ. തിയതി സംബന്ധിച്ച്‌ ഫ്രാഞ്ചൈസികളെ ബിസിസിഐ വിവരം അറിയിച്ചിട്ടില്ല. എന്നാല്‍ à´ˆ തിയതികളില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ എ‌നാണ് റിപ്പോര്‍ട്ട്.

Related News