Loading ...

Home youth

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനം

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങും. ഇന്നത്തെ മന്ത്രിസഭയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോകിനെ സപ്ലൈകോ സി.എം.ഡി ആയി സര്‍ക്കാര്‍ നിയമിച്ചു.സപ്ലൈകോ സി.എം.ഡി ആയിരുന്ന അലി അസ്ഗര്‍ പാഷയെ സപ്ലൈകോ ജനറല്‍ മാനേജര്‍ ആയും നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു. വിദേശത്ത് നിന്ന് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനമെടുത്തത് നേരത്തെ പുറത്തുവന്നിരുന്നു.

Related News