Loading ...

Home sports

ബ​യേ​ണ്‍ മ്യൂ​ണി​ക് ബു​ണ്ട​സ് ലി​ഗ ചാ​മ്ബ്യ​ന്‍​മാ​ര്‍

മ്യൂ​ണി​ക്: കോ​വി​ഡാ​ന​ന്ത​ര ലോ​ക​ത്തി​ലെ ആ​ദ്യ ഫു​ട്ബോ​ള്‍ കി​രീ​ടം ചൂ​ടി ബ​യേ​ണ്‍ മ്യൂ​ണി​ക്. വെ​ര്‍​ഡ​ര്‍ ബ്രെ​മ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യ ബ​യേ​ണ്‍ തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ബു​ണ്ട​സ് ലി​ഗ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. തു​ട​ര്‍​ച്ച​യാ​യ 11ാം മ​ത്സ​ര​ത്തി​ലും ബ​യേ​ണി​നെ പ​രാ​ജ​യം തീ​ണ്ടി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

എ​ന്നാ​ല്‍ ബ​യേ​ണി​ന്‍റെ എ​ട്ടാം കി​രീ​ട​ധാ​ര​ണം കാ​ണാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്നി​ല്ല. കോ​വി​ഡ് മൂ​ലം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ല​വ​ന്‍​ഡോ​സ്കി​യു​ടെ ഗോ​ളി​ലാ​യി​രു​ന്നു ബ​യേ​ണ്‍ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. à´®â€‹à´¤àµà´¸â€‹à´°â€‹à´¤àµà´¤à´¿â€‹à´¨àµâ€à´±àµ† 43 ാം മി​നി​റ്റി​ലാ​ണ് ല​വ​ന്‍​ഡോ​സ്കി വ​ല​ച​ലി​പ്പി​ച്ച​ത്. ജെ​റോം ബോ​ട്ടിം​ഗ് ബോ​ക്സി​ലേ​ക്ക് ചി​പ്പ് ചെ​യ്തു ന​ല്‍​കി​യ പ​ന്ത് നെ​ഞ്ചി​ല്‍ പി​ടി​ച്ചെ​ടു​ത്ത് നി​ലം​തൊ​ടു​മു​മ്ബ് ഗോ​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. ല​വ​ന്‍​ഡോ​സ്കി​യു​ടെ സീ​സ​ണി​ലെ 31 ാം ഗോ​ളാ​യി​രു​ന്നു ഇ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 79 ാം മി​നി​റ്റി​ല്‍ ബ​യേ​ണ്‍ 10 പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും വെ​ര്‍​ഡ​ര്‍ ബ്രെ​മ​ന് അ​വ​സ​രം മു​ത​ലാ​ക്കാ​നാ​യി​ല്ല. കൗ​മാ​ര​താ​രം അ​ല്‍​ഫോ​ണ്‍​സോ ഡേ​വി​സ് ര​ണ്ട് മ​ഞ്ഞ​ക്കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ​യാ​ണ് ബ​യേ​ണ്‍ 10 പേ​രി​ലേ​ക്ക് ചു​രു​ങ്ങി​യ​ത്.

ലി​ഗി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ബ​യേ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 32 ക​ളി​യി​ല്‍ 76 പോ​യി​ന്‍റാ​ണ് ബ​യേ​ണ്‍‌ സ്വ​ന്ത​മാ​ക്കി​യ​ത്. തൊ​ട്ടു​പി​ന്നി​ലു​ള്ള ബൊ​റൂ​സി​യ ഡോ​ര്‍​മു​ണ്ടി​ന് 31 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 66 പോ​യി​ന്‍റാ​ണു​ള്ള​ത്. ബാ​ക്കി​യു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ചാ​ലും ബ​യേ​ണി​നെ മ​റി​ക​ട​ക്കാ​ന്‍‌ സാ​ധി​ക്കി​ല്ല.

Related News