Loading ...

Home youth

എസ്ബിഐ എസ്‌ഒ റിക്രൂട്ട്മെന്റ്: അപേക്ഷകള്‍ ക്ഷണിച്ചു, എഴുത്തു പരീക്ഷയില്ല

SBI SO recruitment 2020: സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (SO) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. sbi.co.in എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്. ജൂലൈ 13 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി. വിവിധ കാറ്റഗറികളിലായി ആകെ 20 ഒഴിവാണുളളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിച്ചവരില്‍നിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. അഭിമുഖ സമയത്ത് ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെയെല്ലാം അസ്സല്‍ രേഖകള്‍ ഹാജരാക്കണം.
അപേക്ഷിക്കുന്നതിനുളള യോഗ്യത
വിദ്യാഭ്യാസ യോഗ്യത: അപേക്ഷാര്‍ത്ഥികള്‍ സിഎ/എംബിഎ (ഫിനാന്‍സ്)/പിജിഡിഎം (ഫിനാന്‍സ്)/പിജിഡിബിഎം (ഫിനാന്‍സ്) അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്നോ കോളേജില്‍നിന്നോ തത്തുല്യമായ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. പ്രായം: 25 വയസ്സിനു താഴെയോ 35 വയസ്സിനു മുകളിലോ ആകരുത്. 2020 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അപേക്ഷ ഫീസ്: ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മുഖേന ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി, പിഡബ്ല്യുഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് അടയ്ക്കേണ്ട. ശമ്ബളം: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 42,020-51,490 പരിധിയില്‍ ശമ്ബളം ലഭിക്കും. ഇതിനു പുറമേ മറ്റു ആനുകൂല്യങ്ങളുമുണ്ട്. തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ ഇല്ലെന്നതാണ് പ്രത്യേകത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാര്‍ത്ഥികളില്‍നിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. 100 മാര്‍ക്കാണ് അഭിമുഖത്തിന്. വിജയിക്കുന്നതിനുളള മാര്‍ക്ക് തീരുമാനിക്കുക ബാങ്കാണ്.

Related News