Loading ...

Home Business

റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില; പവന് 35,920 രൂപ

വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,920 രൂപയലും ഗ്രാമിന് 4490 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വിലവര്‍ധനവിന് കാരണം.

Related News