Loading ...

Home sports

സൂപ്പര്‍ കിങ്‌സിനും റോയല്‍സിനും വിലക്ക്: മെയ്യപ്പനും കുന്ദ്രയും പുറത്ത്‌ Posted on: 14 Jul 2015


മുംബൈ: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തേക്ക് വിലക്ക്. ഒത്തുകളിച്ചതിന് ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പനേയും രാജ് കുന്ദ്രയേയും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. അഴിമതി നിരോധന നിയമം ലംഘിച്ചതിനും ഒത്തുകളിയില്‍ പങ്കാളികളായതിനുമാണ് ഇരുവരേയും ആര്‍.എം. ലോധ ചെയര്‍മാനായ കമ്മിറ്റി വിലക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം ലീഡറാണ് ഗുരുനാഥ് മെയ്യപ്പന്‍. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളാണ് രാജ് കുന്ദ്ര. അഞ്ച് വര്‍ഷത്തേക്ക് ക്രിക്കറ്റുമായി സഹകരിക്കുന്നതിനും മത്സരങ്ങളുടെ ഭാഗമാകുന്നതിന് ആജീവനാന്ത വിലക്കുമാണ് രണ്ടുപേര്‍ക്കുമുള്ള ശിക്ഷ

ബി.സി.സി.ഐയുടെ ചട്ടങ്ങള്‍ ലംഘിച്ച മെയ്യപ്പനെതിരായ കുറ്റം തെളിഞ്ഞതായി ആര്‍.എം. ലോധ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രിക്കറ്റിനോട് എന്തെങ്കിലും അഭിനിവേശം മെയ്യപ്പനുള്ളതായി അംഗീകരിക്കാന്‍ കഴിയില്ല. ടീമിന്റെ ഭാഗമായിരുന്നുകൊണ്ടാണ് ഒത്തുകളിച്ചത്. മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ആര്‍.എം ലോധ ചെയര്‍മാനായ കമ്മിറ്റിയെ ഒത്തുകളി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചത്.

Related News