Loading ...

Home sports

യൂറോപ്യന്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ബേണ്‍ലിക്ക് ജയം

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ബേണ്‍ലിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബേണ്‍ലിയുടെ ജയം. ഇതോടെ ബേണ്‍ലിക്ക് യൂറോപ്പ ലീഗ് യോഗ്യത നേടാനുള്ള പ്രതീക്ഷ നിലനിര്‍ത്താനായി. ക്രിസ്റ്റല്‍ പാലസിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമായിരുന്നു ഇത്. ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റുമായി ബേണ്‍ലി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. നിലവില്‍ യൂറോപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക് ഉള്ളത്കൊണ്ട് യൂറോപ്പ ലീഗ് യോഗ്യത നേടാന്‍ ബേണ്‍ലിക്ക് എട്ടാം സ്ഥാനം മതിയാവും. മികച്ച ഫോമിലുള്ള ക്രിസ്റ്റല്‍ പാലസിനെ രണ്ടാം പകുതിയില്‍ ബെന്‍ മീ നേടിയ ഗോളില്‍ ബേണ്‍ലി മറികടക്കുകയായിരുന്നു. 2017ന് ശേഷമുള്ള ബെന്‍ മീയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

Related News