Loading ...

Home Europe

ബ്രിട്ടനില്‍ വിസനിയമം കര്‍ശനമാക്കി; ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ക്ക്് തിരിച്ചടി

ലണ്ടന്‍: യൂറോപ്പിന് പുറത്തെ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി ബ്രിട്ടന്‍ വിസനിയമങ്ങളില്‍ മാറ്റം വരുത്തുന്നു. പുതിയ വിസനിയമം ഐ.à´Ÿà´¿ പ്രഫഷനലുകളെയാണ് ഏറെയും ബാധിക്കുക. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന ടിയര്‍ റ്റു വിഭാഗത്തില്‍പെടുന്ന ഐ.à´Ÿà´¿ കമ്പനികള്‍ക്ക് പുതിയ മാറ്റം തിരിച്ചടിയാകും.കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ നവംബര്‍ 24നുശേഷം രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്ഥലം മാറ്റത്തിന് (ഐ.സി.à´Ÿà´¿) അപേക്ഷിക്കാനാവൂ.നേരത്തെ 20,800 പൗണ്ടായിരുന്നു ശമ്പളപരിധി. 90 ശതമാനം ഇന്ത്യന്‍ ഐ.à´Ÿà´¿ കമ്പനികളും à´ˆ വിസ സംവിധാനം  ഉപയോഗിച്ചാണ് ജീവനക്കാരെ ബ്രിട്ടനിലേക്ക് അയക്കുന്നത്. അതുകൊണ്ടുതന്നെ നിയമഭേദഗതി കൂടുതല്‍ ബാധിക്കുന്നതും ഇന്ത്യന്‍ ഐ.à´Ÿà´¿ പ്രഫഷനലുകളെയാണ്. യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പരിചയസമ്പത്തുള്ള ജീവനക്കാര്‍ക്ക് 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാര്‍ക്ക് 23,000 പൗണ്ടുമാണ് വിസക്ക് അപേക്ഷിക്കാന്‍ വേണ്ട ശമ്പള പരിധി.ഒരു കമ്പനിക്ക് ഒരു വര്‍ഷം 20 സ്ഥലങ്ങളിലേക്ക് മാറ്റം നല്‍കാം.യൂറോപ്യന്‍ യൂനിയനില്‍പെടാത്ത രാജ്യങ്ങളിലുള്ള പ്രഫഷനലുകളുടെ കുടുംബാംഗങ്ങള്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണെന്നതും ഇന്ത്യക്കാരെ ഉള്‍പ്പെടെ ബാധിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുടെ  ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പാണ് വിസാ നിയമം പരിഷ്കരിക്കാനുള്ള നീക്കം.

Related News