Loading ...

Home youth

സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ കേന്ദ്രം മാറ്റാനും അവസരം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം ചെറുക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഇതേ തീയതിയില്‍ തന്നെയാണ് നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം ഉണ്ടാകും. ഏഴ് മുതല്‍ പതിമൂന്നാം തീയതി വരെയും, ഇരുപത് മുതല്‍ ഇരുപത്തി നാലാം തീയതി വരെയുമാണ് പരീക്ഷ കേന്ദ്രം മാറ്റാന്‍ കഴിയുക. മേയ് 31 ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് പരീക്ഷ മാറ്റി വെക്കാന്‍ തീരുമാനിച്ചത്. 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവച്ചിരുന്നു. upsc.gov.in എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

Related News