Loading ...

Home sports

ലി​വ​ര്‍​പൂ​ളി​നെ തോല്‍പിച്ച്‌ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

സിറ്റി ചെ​മ്പ​ട​ക്കെതിരെ വിജയം ​നേടി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി. എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ള്‍​ക്കാ​ണ് സി​റ്റി ചെ​മ്ബ​ട​യെ നാ​ണം കെ​ടു​ത്തി​യ​ത്. ഡി ​ബ്രു​യി​നെ, സ്റ്റെ​ര്‍​ലിം​ഗ്, ഫോ​ഡ​ന്‍ എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. നാ​ലാം ഗോ​ള്‍‌ ചേം​ബ​ര്‍​ലെ​യ്ന്‍ വ​ക ഓ​ണ്‍ ഗോ​ളും. ചാ​മ്ബ്യ​ന്‍​മാ​രെ നി​ലം​തൊ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ സി​റ്റി ആ​ദ്യ പ​കു​തി​യി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തി. 25 ആം മി​നി​റ്റ് മു​ത​ല്‍ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ 20 മി​നി​റ്റി​നു​ള്ളി​ല്‍ മൂ​ന്ന് ഗോ​ളു​ക​ള്‍ ലി​വ​ര്‍​പൂ​ള്‍ പോ​സ്റ്റി​ല്‍ നി​ക്ഷേ​പി​ച്ച്‌ സി​റ്റി മ​ത്സ​രം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം പ​കു​തി​യി​ലും സി​റ്റി​യു​ടെ കാ​ലി​ലാ​യി​രു​ന്നു ക​ളി. 66 മി​നി​റ്റി​ല്‍ സെ​ല്‍​ഫ് ഗോ​ള്‍ കൂ​ടി നേടിയതോടെ ലി​വ​ര്‍​പൂ​ള്‍ പരാജയപെട്ടു. 30 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ള്‍ കി​രീ​ടം ലി​വ​ര്‍​പൂ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ഴ് മ​ത്സ​രം ശേ​ഷി​ക്കേ​യാ​യി​രു​ന്നു ചാ​മ്ബ്യ​ന്‍ പ​ട്ടം ല​ഭി​ച്ച​ത്. ചെ​ല്‍​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 2-1ന് ​മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​യി​രു​ന്നു ചെ​മ്ബ​ട​യു​ടെ കി​രീ​ട ധാ​ര​ണം. ഈ ​ദു​ഖം മ​റ​ക്കാ​നും സി​റ്റി​ക്ക് ജ​യ​ത്തോ​ടെ സാ​ധി​ച്ചു.

Related News