Loading ...

Home Europe

ബ്രിട്ടനില്‍ ഷോപ്പിംഗ്‌ വൗച്ചറുകള്‍ നല്‍കാനുള്ള സ്കീം പരിഗണനയില്‍

ലണ്ടന്‍: രാജ്യത്ത് മുതിര്‍ന്നവര്‍ക്ക് 500 പൗണ്ടിന്‍റേയും കുട്ടികള്‍ക്ക് 250 പൗണ്ടിന്‍റേയും ഷോപ്പിംഗ് വൗച്ചറുകള്‍ നല്കാനുള്ള സ്കീം ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വച്ചു. കൊറോണ മൂലം പ്രതിസന്ധിയില്‍ അകപ്പെട്ട ഹൈ സ്ട്രീറ്റ് ബിസിനസുകളെ സഹായിക്കുന്നതിനാണ് നടപടി.

വൗച്ചറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാവും. റീട്ടെയില്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നേരിട്ട് ചെലവഴിക്കാവുന്ന രീതിയിലാണ് സ്കീം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 30 ബില്യണ്‍ പൗണ്ടാണ് ഇതിന് ആവശ്യമായി വരും. ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍റെ നിര്‍ദ്ദേശം നടപ്പാക്കുന്ന കാര്യം ചാന്‍സലര്‍ റിഷി സുനാക്കിന്‍റെ പരിഗണനയിലാണ്.

ബുധനാഴ്ച പാര്‍ലമെന്‍റില്‍ ചാന്‍സലര്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ് അവതരിപ്പിക്കും. ബ്രിട്ടന്‍റെ പോസ്റ്റ് കോവിഡ് ഇക്കണോമിക് റിക്കവറി പ്ളാന്‍ ഇതില്‍ പ്രഖ്യാപിക്കും. ലോക്ക് ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മൂലം നിരവധി ബിസിനസുകള്‍ തകര്‍ച്ചയെ നേരിടുകയും വര്‍ക്കേഴ്സിന് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ സമ്ബദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കാന്‍ ഷോപ്പിംഗ് വൗച്ചര്‍ സ്കീം പ്രയോജനപ്പെടുമെന്ന് തിങ്ക് ടാങ്ക് കരുതുന്നു. ചൈന, തയ് വാന്‍, മാള്‍ട്ടാ എന്നീ രാജ്യങ്ങളില്‍ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു.

Related News