Loading ...

Home sports

ഇ​​നി ക്രി​​ക്ക​​റ്റ് ദി​​ന​​ങ്ങ​​ള്‍

ല​​ണ്ട​​ന്‍: വ്യ​​ത്യാ​​സ​​ങ്ങ​​ളു​​ണ്ട്, എ​​ങ്കി​​ലും തി​​രി​​ച്ചെ​​ത്തി... കൊ​​റോ​​ണ വൈ​​റ​​സ് വ​​രു​​ത്തി​​യ നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ക്രി​​ക്ക​​റ്റ് ക​​ളി വീ​​ണ്ടും പു​​ന​​രാ​​രം​​ഭി​​ച്ച​​തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ള്‍ ട്വീ​​റ്റ് ചെ​​യ്ത് ഇം​​ഗ്ല​​ണ്ട് ക്രി​​ക്ക​​റ്റ് കു​​റി​​ച്ച വാ​​ക്കു​​ക​​ളാ​​ണി​​ത്. ഈ ​​വാ​​ക്കു​​ക​​ളി​​ല്‍ എ​​ല്ലാം സ്പ​​ഷ്ടം. അ​​തി​​ന്‍റെ ആ​​ദ്യസൂ​​ച​​ന​​യാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് ടീം ​​ര​​ണ്ടാ​​യി പി​​രി​​ഞ്ഞ് ആ​​രം​​ഭി​​ച്ച ത്രി​​ദി​​ന പ​​രി​​ശീ​​ല​​ന മ​​ത്സ​​രം. വെ​​സ്റ്റ് ഇ​​ന്‍​​ഡീ​​സി​​നെ​​തി​​രേ അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യാ​​ണ് ഇം​​ഗ്ലീ​​ഷ് ടീ​​മി​​ന്‍റെ ഇ​​ന്‍ ഹൗ​​സ് ത്രി​​ദി​​നം. മാ​​സ​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​യ്ക്കു​​ ശേ​​ഷ​​മാ​​ണ് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​ത്.

ജോ​​സ് ബട്‌ലറു​​ടെ​​യും ബെ​​ന്‍ സ്റ്റോ​​ക്ക്സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇം​​ഗ്ലീ​​ഷ് ടീം ​​ര​​ണ്ടാ​​യി തി​​രി​​ഞ്ഞ് സ​​താം​​പ്ട​​ണി​​ല്‍ ക​​ളി​​ച്ച​​ത്. വി​​ന്‍​​ഡീ​​സി​​നെ​​തി​​രാ​​യ ആ​​ദ്യടെ​​സ്റ്റും സ​​താം​​പ്ട​​ണി​​ലാ​​ണ്. ദീ​​ര്‍​​ഘനാ​​ള​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന താ​​ര​​ങ്ങ​​ള്‍​​ക്ക് മ​​ത്സ​​രപ​​രി​​ച​​യ​​ത്തി​​നാ​​യാ​​ണ് ത്രി​​ദി​​ന പോ​​രാ​​ട്ടം സംഘടിപ്പിച്ചത്.

ഐ​​സി​​സി​​യു​​ടെ കൊ​​റോ​​ണ വൈ​​റ​​സ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​ണ് മ​​ത്സ​​രം ന​​ട​​ന്ന​​ത്. ഗാ​​ല​​റി ശൂ​​ന്യ​​മാ​​യി​​രു​​ന്നു. താ​​ര​​ങ്ങ​​ളെ​​ല്ലാം മ​​ത്സ​​ര​​ത്തി​​നി​​ടെ സാ​​നി​​റ്റൈ​​സ​​ര്‍ ഉ​​പ​​യോ​​ഗി​​ന്നുണ്ടായിരുന്നു. പ​​ന്തി​​ന്‍റെ തി​​ള​​ക്കം കൂ​​ട്ടാ​​ന്‍ ഉ​​മി​​നീ​​ര്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു വി​​ല​​ക്കു​​ള്ള​​തി​​നാ​​ല്‍ അ​​തി​​നും ആ​​രും തു​​നി​​ഞ്ഞി​​ല്ല. കൃ​​ത്യ​​മാ​​യ ശാ​​രീ​​രി​​ക അ​​ക​​ലം പാ​​ലി​​ച്ച്‌ കൈ​​മു​​ട്ടു​​ക​​ള്‍ മാ​​ത്രം കൂ​​ട്ടി​​മു​​ട്ടി​​ച്ചാ​​യി​​രു​​ന്നു താ​​ര​​ങ്ങ​​ളു​​ടെ വി​​ക്ക​​റ്റ് ആ​​ഘോ​​ഷം. ഓ​​രോ ഓ​​വ​​റിനുശേ​​ഷ​​വും ബൗ​​ള​​ര്‍​​മാ​​ര്‍ സാ​​നി​​റ്റൈ​​സ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചു. ഓ​​രോ താ​​ര​​ത്തിനും ഓ​​രോ ബോ​​ട്ടി​​ലി​​ലാ​​ണ് ഡ്രി​​ങ്ക്സ് കൊ​​ണ്ടു​​വ​​ന്ന​​ത്. ഡ്രി​​ങ്ക്സ് കൊ​​ണ്ടു​​വ​​ന്ന 12-ാമ​​ന്‍ എത്തിയത് ഗ്ലൗ​​സ് ധ​​രി​​ച്ച്‌്. ആ​​ദ്യദി​​ന​​ം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 287 റ​​ണ്‍​സെ​​ന്ന നി​​ല​​യി​​ലാ​​ണ് ബ​​ട്‌​ല​​റു​​ടെ ടീം. ​​ജ​​യിം​​സ് ആ​​ന്‍​​ഡേ​​ഴ്സ​​ണ്‍ ര​​ണ്ടു വി​​ക്ക​​റ്റ് വീഴ്ത്തി.

Related News