Loading ...

Home cinema

കോവിഡ് കുട്ടികളെ എങ്ങനെ ബാധിച്ചു? ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ലോകം സമാനതകളില്ലാത്ത ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ്, ദശലക്ഷക്കണക്കിനാളുകളെയാണ് കോവിഡ് പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചത്. കോവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ലോകത്താകമാനമുള്ള ശാസ്ത്രജ്ഞര്‍. എന്നാലിതുവരെ ഫലപ്രദമായൊരു വാക്സിനും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ കോവിഡിനൊപ്പം ജീവിക്കുകയെന്ന രീതിയാണ് ഇപ്പോള്‍ ലോകം പിന്തുടരുന്നത്. കോവിഡ് ശരീരത്തില്‍ ബാധിച്ചതിലുമധികം ആളുകളുടെ മനസിനെ ബാധിച്ചിട്ടുണ്ട്. സാമൂഹ്യമായി ഇടപഴകി ജീവിച്ചിരുന്ന മനുഷ്യര്‍ പൊടുന്നനെ വീടിന്‍റെ നാല് ചുമരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിയപ്പോള്‍ അതവരെ മാനസികമായി തളര്‍ത്തി. പരസ്പരം മിണ്ടാതെ, കാണാതെ, അടുത്തിരിക്കാതെ വീട്ടിലടച്ചിരുന്നാല്‍ നമ്മുടെ ഭാവിതലമുറ കോവിഡാനന്തര കാലത്തെ എങ്ങനെ അഭിമുഖീകരിക്കും?. സാമാന്യ ചിന്തകള്‍ക്കുമപ്പുറമുള്ള വിഷയമാണ്. അത്തരമൊരു ചിന്തയുടെ കഥ പറയുകയാണ് റീസറക്ഷന്‍ എന്ന ഹ്രസ്വചിത്രം. നടന്‍ ദുല്‍ഖര്‍ സല്‍മാനാനാണ് ചിത്രം തന്‍റെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ ഹ്രസ്വചിത്രം പങ്കുവെച്ചത്. അപ്‍ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ചിത്രം കണ്ടത്.കോവിഡ് കുട്ടികളുടെ മനസിനെ എങ്ങിനെ ബാധിക്കുവെന്നാണ് ചിത്രം പറയുന്നത്. കോവിഡ് ലോകത്ത് പിടിമുറുക്കുന്നതും അതിന്‍റെ പ്രതിഫലനങ്ങള്‍ കുട്ടികളിലേക്കെത്തുന്നതുമാണ് ചിത്രത്തിന്‍റെ ആദ്യപകുതിയില്‍. പിന്നീട് കോവിഡാനന്തര കാലവും ആ ലോകത്തേക്കുള്ള കുട്ടികളുടെ പറിച്ചുനടലുമാണ് ചിത്രം കാണിക്കുന്നത്. വിഷ്ണു ടി.ആര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ലില്ലി തദേവൂസ്, ഐറിന്‍ ജോസ്, റബേക്ക എ. കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related News