Loading ...

Home cinema

ഒപ്പം ഇന്ന് മോഹന്‍ലാല്‍ റിലീസ് ചെയ്യും

കൊവിഡ് - 19 മഹാമാരി കാലത്തെ ശുചീകരണത്തൊഴിലാളികളുടെ കഥ പറയുന്ന ഒപ്പം എന്ന ഹ്രസ്വചിത്രം ഇന്ന് രാവിലെ 10 മണിക്ക് മോഹന്‍ലാല്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. പ്രമുഖ ആക്ടിവിസ്റ്റായ ദയാബായിയുടെ ബയോപിക്കായ ദയാബായി എന്ന ബോളിവുഡ് ചിത്രമൊരുക്കിയ ശ്രീ വരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഒപ്പത്തിന്റെ വിവരണം നിര്‍വഹിക്കുന്നതും മോഹന്‍ലാലാണ്.നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, രേണു സൗന്ദര്‍, ഹരിശ്രീ മാര്‍ട്ടിന്‍, അജു തോമസ് എന്നിവരഭിനയിക്കുന്ന ഒപ്പത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രമോദ്. കെ. പിള്ളയാണ്.പിക്സല്‍ ക്യൂബ് നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ആശയം സജീവ് സോമന്റേതാണ്. സംഗീതം: അരുണ്‍ വിജയ്, എഡിറ്റര്‍ : കപില്‍ കൃഷ്ണ. മേയ്ക്കപ്പ് : പട്ടണം ഷാ

Related News