Loading ...

Home Business

ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷനല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനികള്‍ ലയിപ്പിക്കാനുള്ള നടപടി േകന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു. പകരം, ഈ കമ്ബനികളെ ബലപ്പെടുത്താന്‍ മൂലധന ഇനത്തില്‍ 12,450 കോടി രൂപ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍, ഈ കമ്ബനികളെ ലയിപ്പിക്കുന്നതിനു പകരം, ലാഭകരമായ വളര്‍ച്ച സാധ്യമാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 3 കമ്ബനികളെയും ലയിപ്പിക്കുമെന്നത് 2018ലെ ബജറ്റ് പ്രഖ്യാപനമായിരുന്നു. കമ്ബനികള്‍ ലയിപ്പിച്ചശേഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നേരത്തെ താല്‍പര്യപ്പെട്ടത്. എന്നാല്‍, ലയനനീക്കത്തെ ഭാരതീയ മസ്ദൂര്‍ സംഘും മറ്റും എതിര്‍ത്തു. മൂലധന ഇനത്തില്‍ നല്‍കുന്ന 12,450 കോടിയില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലൂടെ നല്‍കിയ 2,500 കോടിയും ഉള്‍പ്പെടും. 3,475 കോടി ഉടനെ നല്‍കും. ബാക്കി 6,475 കോടി പിന്നീടും. നാഷനല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരി മൂലധനത്തില്‍ 7,500 കോടി, യുണൈറ്റഡ് ഇന്ത്യയുടെയും ഓറിയന്റലിന്റെയും മൂലധനത്തില്‍ 5,000 കോടി വീതം എന്നിങ്ങനെയുള്ള വര്‍ധനയ്ക്കും മന്ത്രിസഭ തീരുമാനിച്ചു.

Related News