Loading ...

Home cinema

ഹീറോയിസത്തിന്റെ പേമാരി by റോബിന്‍ ടി. വര്‍ഗീസ്

ധനുഷിന്റെ ആരാധകർ തിയറ്ററുകളിൽ ആഘോഷമാക്കി മാറ്റിയിരിക്കാണു മാരി. ധനുഷിനെ അതിമാനുഷിക കഥാപാത്രമായി അവതരിപ്പിക്കുന്ന സംവിധായകൻ ബാലാജി മോഹൻ ഹീറോയിസത്തിനു പറ്റിയ എല്ലാ ചേരുവകളും സമം േചർത്തിരിക്കുന്നു.തറ ലോക്കൽ എന്ന ടാഗോടെ വരുന്ന ചിത്രം ധനുഷിന്റെ പഴയ പല ചിത്രങ്ങളെയും ഒാർമ്മപ്പെടുത്തുന്നുണ്ട്. മാരി അറിയപ്പെടുന്ന റൗഡിയാണു കൂടെ രണ്ടു കൂട്ടുകാരുമുണ്ട്. ഗുണ്ടായിസം കഴിഞ്ഞാൽ പിന്നീട് ഇഷ്ടമുളള വിനോദം പ്രാവ് പറത്തലാണ്. സത്യസന്ധമായി മാത്രമേ മാരി പ്രാവ് ബിസിനസിൽ ഇറങ്ങാറുള്ളു. പുതിയതായി ചാർജ് എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ അർജുൻ (വിജയ് യേശുദാസ്) മാരിയെ കുടുക്കാൻ തീരുമാനിക്കുന്നു.

മാരിക്കെതിരെ ആരും സാക്ഷി പറയാൻ തയ്യാറാകാത്ത നാട്ടിൽ അയാളെ പൂട്ടാൻ പഴയ ഒരു കൊലപാതക കേസ് പൊലീസ് പൊടിതട്ടിയെടുക്കുന്നു. നായികയായ കാജൽ അഗർവാളിന്റെ സഹായവും പോലീസിനു മാരിയെ കുടുക്കാൻ ലഭിക്കുന്നു. മാരി ജയിലിലായതോടെ മാരിയെ സഹായിച്ചവരെ പലരെയും ഇതിനിടയില് പൊലീസ് അകത്താക്കും. ശക്ഷ കഴിഞ്ഞു മാരി പുറത്തിറങ്ങുമ്പോൾ നാട്ടിൽ പുതിയ റൗഡികൾ വിലസുന്ന കാഴ്ചയാണ്. മാരി തോൽവി സമ്മതിച്ചു മിണ്ടാതിരിക്കുമോ അതോ തിരിച്ചടിക്കുമോയെന്ന ചോദ്യത്തിനാണു ചിത്രം ഉത്തരം തേടുന്നത്. സെഞ്ചിടുവേ .. എന്ന വൺലൈനറാണു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ചിത്രത്തിന്റെ പല ഭാഗത്തും മാരി ഇതാവർത്തിക്കുന്നു.
dhanush-team
വെടിക്കെട്ട് ഫൈറ്റ് സീനുകളും അടിപൊളി പാട്ടുകളും ചിത്രത്തിലുണ്ട്. സംഗീത സംവിധായകൻ അനിരുദ്ധും ധനുഷിനൊപ്പം ഒരുപാട്ടു രംഗത്തിൽ ചുവടു വയ്ക്കുന്നു. വിജയ് യേശുദാസ് അഭിനയത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.എന്നൽ ഏറെ മുന്നോട്ടു പോകാനുമുണ്ട്. ധനുഷിന്റെ കൂട്ടുകരാനായി തിളങ്ങുന്ന റോബോ ഷങ്കർ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കാജൽ അഗർവാൾ പതിവു പോലെ പ്രേക്ഷകരുടെ ഹൃദയം കവരുന്നു.ചിത്രം തുടക്കത്തിലുണ്ടാക്കുന്ന ആവേശം അവസാനം വരെ നിലനിർത്താൻ കഴിയുന്നില്ലെന്നതാണു പ്രധാന പോരായ്മ. ധനുഷിന്റെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ചിത്രം മറ്റുള്ളവർക്ക് അത്ര തൃപ്തിയാകണമെന്നില്ല. ഒരു വട്ടം കണ്ടിരിക്കാനുള്ള ക്ഷമയെ സാധാരണ പ്രേക്ഷകർക്കുണ്ടാകൂ.
dhanush-kajal
ധനുഷിനെ മാത്രം മനസ്സിൽ കണ്ടു തയ്യാറാക്കിയ തിരക്കഥയിൽ പലപ്പോഴും മറ്റു കഥാപാത്രങ്ങൾക്ക് അർഹിച്ച പരിഗണന കിട്ടിയതായി തോന്നുകയില്ല. പാട്ടുകളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം അനിരുദ്ധിന്റെ ഹൈവോൾട്ടേജ് പാട്ടുകൾ ആരെയും ചുവടു വയ്പ്പിക്കുന്നതാണ്. വിനീത് ശ്രീനിവാസൻ, അലീഷ തോമസ്, ധനുഷ് എന്നിവരാണു പാട്ടുകൾ പാടിയിരിക്കുന്നത്.

Related News