Loading ...

Home cinema

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റിയില്‍ ഇതിഹാസ താരം റോജര്‍ വാര്‍ഡും അഭിനയിക്കുന്നു

സ്റ്റോണ്‍ (1974), ദി മാന്‍ ഫ്രം ഹോംഗ് കോങ്ങ് (1975), മാഡ് ഡോഗ് മോര്‍ഗണ്‍ (1976), മാഡ് മാക്സ് (1979) ടര്‍ക്കി ഷൂട്ട് (1982) തുടങ്ങിയ നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജര്‍ വാര്‍ഡ് ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മലയാള സിനിമയായ “തരിയോട്: ദി ലോസ്റ്റ് സിറ്റി” എന്ന ചിത്രത്തിലൂടെയാണ് വാര്‍ഡ് തന്റെ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്നത്. ഓസ്‌ട്രേലിയന്‍ സിനിമ-ടെലിവിഷന്‍ ചരിത്രത്തില്‍ തന്റേതായ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് റോജര്‍ വാര്‍ഡ്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്‌ത തരിയോട് എന്ന ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്കാണ് തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന് പേര് നല്‍കിയിരിയ്‌ക്കുന്ന ഈ ചരിത്ര സിനിമ. നിര്‍മല്‍ തന്നെയാണ് ഈ സിനിമയുടേയും സംവിധായകന്‍. ചിത്രത്തിലെ പ്രധാന വിദേശ താരങ്ങളുടെ പേരുകള്‍ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ബില്‍ ഹച്ചന്‍സ്, ലൂയിങ് ആന്‍ഡ്രൂസ്, അലക്സ് ഓ നെല്‍, കോര്‍ട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടന്‍ ബേണ്‍ തുടങ്ങിയ അന്താരാഷ്‌ട്ര താരങ്ങളുടെ പേരുകള്‍ മുന്‍പേ പുറത്തുവിട്ടതിനു പുറമെയാണ് ടീം തരിയോട് ഈ പുതിയ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുന്നത്. 2022 അവസാനത്തോടെ തുടങ്ങുന്ന ചിത്രത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്തോന്പതാം നൂറ്റാണ്ടില്‍ മലബാറിലെ തരിയോടില്‍ നടന്ന സ്വര്‍ണഖനനത്തിന്റെ ചരിത്രം പറയുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഇംഗ്ലിഷ് അടക്കം മറ്റ് പല ഭാഷകളിലും റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.നിര്‍മല്‍ സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.

Related News