Loading ...

Home sports

ലേയ്സെസ്റ്റര്‍ സിറ്റിക്ക് വിജയം

ഇന്നലെ നടന്ന മല്‍സരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് വിജയം.എതിരിലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലേയ്സെസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ വിജയം കൈവരിച്ചത്.വിജയത്തോടെ ലേയ്സെസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.തൊട്ട് പിന്നാലേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഉള്ളതിനാല്‍ പരാജയപെട്ടാല്‍ അടുത്ത സീസണില്‍ ചാമ്ബ്യന്‍സ് ലീഗ് കളിക്കുവാനുള്ള അവരുടെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴും. ലേയ്സെസ്റ്റര്‍ സിറ്റിക്ക് വേണ്ടി അയോസേ പേരെസ്,ദെമെറായി ഗ്രേ എന്നിവരാണ് ഗോള്‍ നേടിയത്.മല്‍സരത്തിന്റെ 29 ആം മിനുട്ടില്‍ ലൂക്ക് തോമസ് വഴിയൊരുക്കിയ അവസരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി അയോസേ പേരെസ്.മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് ഉണ്ടായിരുന്ന ലേയ്സെസ്റ്റര്‍ സിറ്റി 79 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ പതനം പൂര്‍ത്തിയാക്കി.


Related News