Loading ...

Home cinema

ബോളിവുഡ് സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു

മുംബയ്: ബോളിവുഡ് സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു. ദീര്‍ഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച്‌ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.ഊര്‍മിള മണ്ഡോദ്കര്‍ ഫര്‍ദീന്‍ ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്യാര്‍ തു നേ ക്യാ കിയാ, രാംഗോപാല്‍ വര്‍മ്മ നിര്‍മ്മിച്ച്‌ വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവര്‍ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.രജത് മുഖര്‍ജിയുടെ നിര്യാണത്തില്‍ ബോളിവുഡ് താരം മനോജ് ബാജ്പേയി, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Related News