Loading ...

Home Business

വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് ഉയരത്തില്‍

 à´‡à´¨àµà´¤àµà´¯à´¯àµà´Ÿàµ† വിദേശനാണ്യ കരുതല്‍ ശേഖരം 3.108 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച്‌ 2020 ജൂലൈ 10 ന് അവസാനിച്ച ആഴ്ചയില്‍ എക്കാലത്തെയും ഉയര്‍ന്ന സംഖ്യയായ 516.362 ബില്യണ്‍ ഡോളറിലെത്തി. മൊത്തം കരുതല്‍ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തി 2.372 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 475.635 ബില്യണ്‍ ഡോളറായി.കഴിഞ്ഞ ആഴ്ച, കരുതല്‍ ധനം 6.416 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 513.54 ബില്യണ്‍ ഡോളറായിരുന്നു. സ്വര്‍ണ്ണ കരുതല്‍ ശേഖരം 712 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 34.729 ബില്യണ്‍ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം അഞ്ച് ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 1.453 ബില്യണ്‍ ഡോളറിലെത്തി. ഇതോടൊപ്പം, രാജ്യത്തിന്റെ റിസര്‍വ് പൊസിഷന്‍ 19 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ച്‌ 4.545 ബില്യണ്‍ ഡോളറായി.

Related News