Loading ...

Home sports

റാഗ്നികും മിലാനും തമ്മിലുള്ള കരാര്‍ റദ്ദാക്കി, പിയോളി തന്നെ പരിശീലകനായി തുടരും

ഇറ്റാലിയന്‍ ക്ലബായ എ സി മിലാന്റെ പരിശീലകനായി റാള്‍ഫ് റാഗ്നികിനെ എത്തിക്കാനുള്ള നീക്കം മിലാന്‍ ഉപേക്ഷിച്ചു. റാഗ്നികിനെ നിയമിക്കാനുള്ള നീക്കം ഔദ്യോഗികമായി ക്ലബ് ഉപേക്ഷിച്ചിരിക്കുകയാണ്‌. റെഡ് ബുളിന്റെ സ്പോര്‍ടിംഗ് ഹെഡായ റാള്‍ഫ് റാഗ്നികിനെ പരിശീലകനാക്കി എത്തിക്കാന്‍ മിലാന്‍ നല്‍കിയ കരാര്‍ റദ്ദാക്കുകയും ചെയ്തു. ഈ പുതിയ തീരുമാനത്തിന്റെ പിറകിലെ കാരണങ്ങള്‍ വ്യക്തമല്ല. പകരം ഇപ്പോള്‍ മിലാനെ പരിശീലിപ്പിക്കുന്ന സ്റ്റെഫന്‍ പിയോളിക്ക് പുതിയ കരാര്‍ നല്‍കാനാണ് മിലാന്റെ തീരുമാനം. ഈ സീസണ്‍ അവസാനത്തോടെ സ്ഥാനം ഒഴിയാന്‍ ഇരുന്ന പിയോളിക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കാനാണ് മിലാന്റെ തീരുമാനം. പിയോളിയുടെ കീഴില്‍ മിലാന്‍ നടത്തുന്ന ഗംഭീരമായ പ്രകടനങ്ങളാണ് പുതിയ കരാറിലേക്ക് കാര്യങ്ങള്‍ എത്താന്‍ കാരണം.

Related News