Loading ...

Home cinema

റെക്കോഡുകള്‍ ഭേദിച്ച്‌ സുശാന്ത് സിംഗിന്റെ അവസാന ചിത്രം ദില്‍ ബേച്ചാര

സുശാന്ത് സിംഗ് രജ്പുതിന്‍്റെ അവസാന ചിത്രം ദില്‍ ബേച്ചാര റിലീസായി. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസായത്. സുശാന്തിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച യാത്രയയപ്പാണ് ചിത്രമെന്ന് ആരാധകര്‍ പറയുന്നു. റിലീസിന് പിന്നാലെ റേറ്റിങില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങില്‍ ഒരു ഘട്ടത്തില്‍ 10 ല്‍ 10 ഉം നേടിയെങ്കിലും നിലവില്‍ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്തത്. ടോപ്പ് റേറ്റഡ് ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ആദ്യ സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ് ദില്‍ ബേച്ചാര

Related News