Loading ...

Home cinema

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ മത്സരിക്കാന്‍ മൂത്തോനും

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ മത്സരിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയിലും ചിത്രം മത്സരത്തിലും 'മൂത്തോന്‍' എത്തുന്നുണ്ട്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചിത്രവും à´ˆ നിവിന്‍ പോളി ത്രില്ലറായിരുന്നു.മികച്ച സിനിമ, മികച്ച സംവിധാനം, മികച്ച അഭിനേതാവ്, മികച്ച ബാലതാരം എന്നീ വിഭാഗങ്ങളിലായി നാല് നോമിനേഷനുകളാണ് ചിത്രത്തിന് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ ലഭിച്ചിരുന്നത്. à´œàµ‚ലൈ 24 മുതല്‍ ആഗസ്റ്റ് 2 വരെയാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ മത്സരവിഭാഗത്തിലാണ് 'മൂത്തോന്‍' പ്രദര്‍ശിപ്പിക്കുന്നത്.

Related News