Loading ...

Home sports

ഏകദിന റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. 871 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതെ സമയം 855 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. 722 റേറ്റിംഗ് പോയിന്റുമായാണ് ബോള്‍ട്ട് ഒന്നാം സ്ഥാനത്തുള്ളത്. 719 റേറ്റിംഗ് പോയിന്റുമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ തൊട്ട് പിറകിലുണ്ട്. ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. 246 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.

Related News