Loading ...

Home cinema

അജിത്ത് ചിത്രം വലിമൈ ഹിന്ദിയിലും

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് വലിമൈ . നേര്‍ക്കൊണ്ട പേര്‍വൈ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം അജിത്ത് സംവിധായകന്‍ എച്ച്‌. വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വലിമൈ.ഇപ്പോഴിതാ ചിത്രം ഹിന്ദിയിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഡബ്ബിങ്ങിനായി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ കൂടാതെ തമിഴിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം ഒരുമിച്ചു റീലീസ് ചെയ്യുവാന്‍ ബോണി കപൂര്‍ തീരുമാനിച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോളിവുഡ് താരം ഹ്യുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് . യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. à´›à´¾à´¯à´¾à´—്രാഹകനായി നീരവ് ഷായും വലിമൈയുടെ ഭാഗമാവുന്നു.

Related News