Loading ...

Home Business

ഡിജിറ്റൽ ഇടപാടുകൾക്ക് 340 കോടിയുടെ ലക്കി ഒാഫറുകളുമായി കേന്ദ്രം

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്കി ഒാഫറുകളുമായി കേന്ദ്രം. ലക്കി ഗ്രാഹക് യോജന, ഡിജിധൻ വ്യാപാരി യോജന എന്നീ രണ്ട് പദ്ധതികൾ ഇന്ന് സർക്കാർ പ്രഖ്യാപിച്ചു.50 രൂപ മുതൽ 3000 വരെ ഡിജിറ്റൽ ഇടപാട് നടത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്നതാണ് ലക്കി ഗ്രാഹക് യോജന. ദിവസേന 1000 രൂപയും പ്രതിവാരം ഒരു ലക്ഷം രൂപയും ആണ് സമ്മാനത്തുക. 50 രൂപ മുതൽ 3000 രൂപ വരെയുള്ള ഇടപാടുകൾക്ക് ദിവസേന 1000 രൂപ സമ്മാനത്തുകയും പ്രതിവാര സമ്മാനമായി 50 ലക്ഷം രൂപയും നൽകുന്നതാണ് ഡിജിധൻ വ്യാപാരി യോജന.ഡിസംബർ 25ന് രാജ്യത്തിന് ക്രിസ്മസ് സമ്മാനമായി പദ്ധതി  ആരംഭിക്കുമെന്ന് നിതി ആയോഗ് സി.à´‡.à´’ അമിതാഭ് കാന്ത് പറഞ്ഞു. ഏപ്രിൽ14ന് ഉപഭോക്താക്കൾക്കായി 1 കോടി രൂപയുടെയും വ്യാപാരികൾക്കായി 50 ലക്ഷം രൂപയുടെയും ഒരു മെഗാ നറുക്കെടുപ്പ് ഉണ്ടായിരിക്കും. 340 കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി വകയിരുത്തിയത്. ദേശീയ പേയ്മെന്റ് കോർപറേഷൻ ആണ് നറുക്കെടുപ്പ് നടത്തുക.

Related News