Loading ...

Home youth

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ഒഴിവ്‌

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കണ്‍സല്‍ട്ടന്റ്/സ്പെഷ്യലിസ്റ്റ്/ അനലിസ്റ്റ് തസ്തികയിലായി 39 ഒഴിവുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ വന്ന വിജ്ഞാപനത്തിന്റെ പുനര്‍വിജ്ഞാപനമാണ്. ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട. ലോക്ഡൗണ്‍കാരണം അപേക്ഷിക്കാനാകാത്തവര്‍ക്കാണ് അവസരം. ആഗസ്ത് മൂന്ന് മുതല്‍ അപേക്ഷിക്കാം. അവസാന തിയതി 22. കരാര്‍ നിയമനമാണ്. കണ്‍സല്‍ട്ടന്റ് അപ്ലൈഡ് മാത്തമാറ്റിക്സ് 3, അപ്ലൈഡ് ഇക്കണോമെട്രിക്സ് 3, ഇക്കണോമിസ്റ്റ്–-മാക്രോ ഇക്കണോമിക്സ് മോഡലിങ് 1, ഡാറ്റാ അനലിസ്റ്റ്/എംപിഡി 2, ഡാറ്റാ അനലിസ്റ്റ്/(Dos DNBS) 2, ഡാറ്റ അനലിസ്റ്റ്/(DoR DBR) 1, റിസ്ക് അനലിസ്റ്റ്/(Dos DNBS) 1, റിസ്ക് അനലിസ്റ്റ്/(DEIO) 2 , ഐഎസ് ഓഡിറ്റര്‍ 2, അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ് 1, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 9, പ്രോജക്‌ട് അഡ്മിനിസ്ട്രേറ്റര്‍ 5, നെറ്റ് വര്‍ക് അഡ്മിനിസ്ട്രേറ്റര്‍ 6 എന്നിങ്ങനെ യാണ് ഒഴിവ്. വിശദവിവരങ്ങള്‍ www.rbi.org.in

Related News