Loading ...

Home cinema

സുശാന്ത്‌ സിങ്‌ കേസ്‌ സി.ബി.ഐക്ക്‌

പട്‌ന: ഏറെ കോളിളക്കമുണ്ടാക്കിയ നടന്‍ സുശാന്ത്‌ സിങ്‌ രാജ്‌പുത്തിന്റെ ദുരൂഹമരണം സംബന്ധിച്ച കേസ്‌ സി.ബി.ഐ. അന്വേഷിക്കും. ഇതുസംബന്ധിച്ച്‌ ബിഹാര്‍ മന്ത്രിസഭയുടെ ശിപാര്‍ശ ബിഹാര്‍ ഗവര്‍ണര്‍ ഇന്നലെ വൈകിട്ടോടെ അംഗീകരിച്ചു. മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍. ബിഹാര്‍ പോലീസ്‌ ചീഫ്‌ ഗുപ്‌തേശ്വര്‍ പാണ്ഡേ കഴിഞ്ഞ ദിവസം സുശാന്ത്‌ സിങിന്റെ അച്‌ഛനെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ്‌ നിതീഷ്‌ കുമാര്‍ സി.ബി. ഐ. അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്‌തത്‌. ഇതു സംബന്ധിച്ചുള്ള കടലാസ്‌ ജോലികള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ്‌ നിതീഷ്‌ കുമാര്‍ ഈ വിവരം ട്വീറ്റ്‌ ചെയ്‌തത്‌.
നിയമസഭയില്‍ പ്രതിപക്ഷം ഇതുസംബന്ധിച്ച്‌ ആവശ്യം ഉന്നയിച്ചിരുന്നു. à´¸àµà´¶à´¾à´¨àµà´¤à´¿à´¨àµà´±àµ† ബന്ധുകൂടിയായ ബി.ജെ.പി. നേതാവ്‌ നീരജ്‌ സിങാണ്‌ ആവശ്യം ആദ്യം ഉന്നയിച്ചത്‌. പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവും സുശാന്തിന്റെ കുടുംബത്തിന്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ നീരജിനെ പിന്തുണച്ചു. ബിഹാര്‍ സ്വദേശിയായിരുന്ന സുശാന്ത്‌ സിനിമയില്‍ എത്തിയതിനുശേഷമാണ്‌ മുംബൈയിലേക്കു മാറുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ ഇതൊരു രാഷ്‌ട്രീയ വിഷയമായി മാറുകയാണ്‌.

Related News