Loading ...

Home sports

ചാമ്പ്യന്‍സ് ലീഗ് നാളെ മുതല്‍

ലിസ്‌ബെന്‍: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ചാമ്ബ്യന്മാരാകാന്‍ ടീമുകള്‍ നാളെ മുതല്‍ പോരാട്ടം പുനരാരംഭിക്കുന്നു. ചാമ്ബ്യന്‍സ് ലീഗിലെ അവശേഷിക്കുന്ന പ്രീക്വാര്‍ട്ടറാണ് നാളേയും മറ്റനാളുമായി നടക്കുന്നത്. ലീഗിലെ കിരീട പ്രതീക്ഷയായ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് നാളെ നടക്കുന്നത്. പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദമത്സരത്തിനാണ് ഇരുടീമുകളും നാളെ ഇറങ്ങുന്നത്. ആദ്യപാദത്തില്‍ സിറ്റി 2-1ന് റയലിനെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ കയറാന്‍ കുറഞ്ഞത് 3 ഗോളെങ്കിലും റയല്‍ അടിയ്്ക്കണം. രണ്ടാം മത്സരത്തില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്ബ്യന്മാരായ യുവന്റസിന്റെ പോരാട്ടം ലയണിനെതിരെയാണ്. ആദ്യപാദത്തില്‍ ലയണിനോട് 1-0ന് തോറ്റതിന്റെ ക്ഷീണം തീര്‍ത്താലേ ക്വാര്‍ട്ടറിലെത്താനാകൂ.മറ്റന്നാള്‍ നടക്കുന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ നാപ്പോളിയേയും ചെല്‍സി ബയേണ്‍ മ്യൂണിച്ചിനേയും നേരിടും. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാല്‌സലോണ-നാപ്പോളി ടീമുകള്‍ 1-1ന് സമനില പിടിച്ചാണ് പിരിഞ്ഞത്. രണ്ടാം മത്സരത്തില്‍ ചെല്‍സി ഇനി ക്വാര്‍ട്ടര്‍ കടക്കാന്‍ ശരിയ്ക്കും വിയര്‍ക്കേണ്ടിവരും. ബയേണ്‍ ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ ക്കാണ് ജയിച്ചു നില്‍ക്കുന്നത്. നാളെ നാലുഗോളുകള്‍ അടിക്കുക വിഷമാവസ്ഥയിലാണ് നീലപ്പട.ക്വാര്‍ട്ടറിലേയ്ക്ക് അത്‌ലാന്റ, പാരീസ് ജെര്‍മെയിന്‍,ലീപ്‌സെഗ്, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. 13-ാം തീയതി മുതലാണ് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ തുടങ്ങുന്നത്. എല്ലാ മത്സരങ്ങളും പോര്‍ച്ചുഗലിലെ ലിസ്ബണിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

Related News