Loading ...

Home cinema

ഒടിടി റിലീസിനൊരുങ്ങി സൂര്യയുടെ സൂരരൈ പോട്ര്; തിയതി പ്രഖ്യാപിച്ചു

സൂര്യയുടെ പുതിയ ചിത്രം സൂരരൈ പോട്ര് ഓ ടി ടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും. എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയാണ് 'സൂരറൈ പൊട്രു' ഒരുങ്ങുന്നത്.
സുധി കോങ്ക്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂര്യയും അപര്‍ണ്ണയും കൂടാതെ ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം. ഈ ചിത്രം 'ആകാശം നീ ഹദ്ധു' എന്ന പേരില്‍ തെലുങ്കിലും മൊഴിമാറ്റും ചെയ്യുന്നുണ്ട്.

Related News