Loading ...

Home Business

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം കാലാവധി അവസാനിച്ചു. ചൊവ്വാഴ്ച മുതല്‍ വായ്പകള്‍ തിരിച്ചടയ്ക്കണം. കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ചില്‍ മൂന്നുമാസത്തേക്കാണ് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അതേസമയം മൊറട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മോറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ട് കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Related News