Loading ...

Home cinema

അഞ്ചാം പാതിരയുമായി മിഥുന്‍ മാനുവല്‍ തോമസ് ഹിന്ദിയിലേക്ക്

മലയാളത്തില്‍ മികച്ച വിജയമായി മാറിയ അഞ്ചാം പാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ സൈക്കോ ത്രില്ലര്‍ സിനിമയായിരുന്നു അഞ്ചാം പാതിര. മലയാളത്തില്‍ സിനിമയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.

ഹിന്ദി റീമേക്കില്‍ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം ആഷിക് ഉസ്മാന്‍ നിര്‍മാതാകുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും മിഥുന്‍ പറയുന്നു.2020 ജനുവരി 10-ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളില്‍ തിയറ്റര്‍ കളക്ഷന്‍ നേടി മലയാളത്തിലെ ഏറ്റവും പണം വാരി പടങ്ങളില്‍ ഒന്നായി മാറിയിരുന്നു ഇത്.

ഡോ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബനും ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന ക്രിമിനലായി ഷറഫുദീനും തകര്‍ത്തഭിനയിച്ച ചിത്രം വലിയ വിജയമായിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നു.
ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്ബീശന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Related News