Loading ...

Home sports

യു.എസ്.ഓപ്പണ്‍ ; ജോക്കോവിച്ചും കെര്‍ബറും രണ്ടാം റൗണ്ടില്‍, കൗമാര വനിതാ പ്രതിഭ കോകോ ഗൗഫ് പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. ലോക ഒന്നാം നമ്ബര്‍ നൊവാക് ജോക്കോവിച്ച്‌ പുരുഷ വിഭാഗത്തിലും മുന്‍ വനിതാ ചാമ്ബ്യന്‍ കെര്‍ബര്‍ വനിതാ വിഭാഗത്തിലും മുന്നേറി.കൗമാര വനിതാ പ്രതിഭ കോകോ ഗൗഫ് പുറത്തായതാണ് ഇന്നലെ അമേരിക്കയിലെ ടെന്നീസ് ആരാധകരെ നിരാശരാക്കിയത്.പുരുഷ വിഭാഗത്തില്‍ ജോക്കോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദൂംഹറെ തോല്‍പ്പിച്ചത്. 6-1,6-4,6-1 എന്ന സ്‌കോറിനാണ് ജോക്കോവിച്ച്‌ അനായാസ ജയം നേടിയത്. പുരുഷവിഭാഗത്തില്‍ ക്രാജിനോവിച്ച്‌, ഹാരിസ്, സ്ട്രഫ് എന്നിവരും രണ്ടാം റൗണ്ടിലേയ്ക്ക് കടന്നു.വനിതാ വിഭാഗത്തില്‍ മുന് ചാമ്ബ്യന്‍ കെര്‍ബര്‍ ടോംജാനോവിച്ചിനെ 6-4,6-4നാണ് കീഴടക്കിയത്. à´‡à´¤à´¿à´¨à´¿à´Ÿàµ† വിറ്റേവ 6-3, 6-2ന് ബേഗുവിനേയും വോന്‍ഡ്രൂസോവ 6-1, 6-4ന് മിന്നനേയും തോല്‍പ്പിച്ചു. അമേരിക്കയുടെ യുവ പ്രതിഭയായ കോകോ ഗൗഫിനെ 31-ാം സീഡ് അനസ്താസിയ സെവസ്‌റ്റോവ മികച്ച പോരാട്ടത്തിനൊടുവില്‍ 6-3, 5-7,6-4ന് തോല്‍പ്പിച്ചു. ആദ്യ 20 സീഡുകളില്‍ പെട്രാ മാര്‍ട്ടിക്, കോന്റാവേറ്റ് എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

Related News