Loading ...

Home Europe

പാരീസ് ഭീകരാക്രമണത്തിന് കാരണമായ വിവാദ കാര്‍ട്ടൂണ്‍ വീണ്ടും

 à´ªà´¾à´°àµ€à´¸àµ: 2015ലെ പാരീസ് ഭീകരാക്രമണത്തിന് കാരണമായ വിവാദ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ച്‌ ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോ. ഭീകരാക്രമണക്കേസിലെ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് വാരികയുടെ നടപടി.അഞ്ചു വര്‍ഷം മുൻമ്പ്   നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു കൊല്ലപ്പെട്ടത്. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമാണെന്ന് പറഞ്ഞ് ആയുധധാരികളായ രണ്ടു പേരാണ് അന്ന് വെടിവയ്പ്പ് നടത്തിയത്.അക്രമികള്‍ കൊല്ലപ്പെട്ടെങ്കിലും ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ഇന്ന് തുടങ്ങും. à´ˆ സാഹചര്യത്തിലാണ് അന്നത്തെ വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ 12ലധികം വിവാദ കാര്‍ട്ടൂണുകള്‍ പുതിയ പതിപ്പില്‍ ഷാര്‍ലി എബ്ദോ പ്രസിദ്ധീകരിച്ചത്. 'ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല' എന്നും പുതിയ പതിപ്പില്‍ ഷാര്‍ലി എബ്ദോയുടെ ഡയറക്ടര്‍ എഴുതിയിട്ടുണ്ട്.

Related News