Loading ...

Home Europe

ഷാര്‍ലി എബ്‌ദോ ഭീകരാക്രമണം; വിചാരണ തുടങ്ങി

പാ​രീ​സ്: ആ​ക്ഷേ​പ​ഹാ​സ്യ വാ​രി​ക​യാ​യ ഷാ​ര്‍​ലി എ​ബ്ദോ​യു​ടെ പാ​രീ​സി​ലെ ഓ​ഫീ​സി​ല്‍ അ​ട​ക്കം ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ വി​ചാ​ര​ണ ഫ്ര​ഞ്ച് കോ​ട​തി​യി​ല്‍ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. 2015 ജ​നു​വ​രി​ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 17 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ യൂ​റോ​പ്പി​ലെ ആ​ക്ര​മ​ണ​പ​ര​ന്പ​ര​ക​ളു​ടെ തു​ട​ക്ക​വും ഇ​താ​യി​രു​ന്നു. 13 പേ​രാ​ണു വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. ഇ​തി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മൂ​ന്നു പ്ര​തി​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് വി​ചാ​ര​ണ. ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യ​ത​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ഭീ​ക​ര​ര്‍​ക്കു ന​ല്കി​യെ​ന്ന​താ​ണു പ​ല​രു​ടെ​യും മേ​ലു​ള്ള ​കു​റ്റം. വി​വാ​ദ​മാ​യ ഒ​രു കാ​ര്‍​ട്ടൂ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഷാ​ര്‍​ലി എ​ബ്‌​ദോ​യ്ക്കെ​തി​രേ ആ​ക്ര​ണം ന​ട​ന്ന​ത്. 2015 ജ​നു​വ​രി ഏ​ഴി​ന് വാ​രി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ല്‍ മീ​റ്റിം​ഗി​നി​ടെ സ​ഹോ​ദ​ര ഭീ​ക​ര​ന്മാ​രാ​യ സെ​യ്ദും ഷെ​രീ​ഫും ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. തു​ര്‍​ന്നു​ള്ള ​ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റൊ​രു ഭീ​ക​ര​ന്‍ ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല​ട​ക്കം അ​ഞ്ചു പേ​രെ വധിച്ചു. മൂ​ന്നു ഭീ​ക​ര​രും പോ​ലീ​സ് റെ​യ്ഡി​ല്‍ കൊ​ല്ല​പ്പെ​ട്ടു. വി​ചാ​ര​ണ​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ പ​ഴ​യ കാ​ര്‍​ട്ടൂ​ണ്‍ ഷാ​ര്‍​ലി എ​ബ്‌​ദോ പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related News