Loading ...

Home sports

യു.എസ് ഓപ്പണില്‍ അവസാന എട്ടിലേക്ക് മുന്നേറി നയോമി ഒസാക്ക

യു.എസ് ഓപ്പണില്‍ നാലാം റൗണ്ടില്‍ അനായാസ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി മുന്‍ ജേതാവ് നയോമി ഒസാക്ക. നാലാം സീഡ് ആയ ജപ്പാന്‍ താരം പതിനാലാം സീഡ് അന്നറ്റ് കോന്റെവെയിറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന എട്ടില്‍ ഇടം പിടിച്ചത്. തന്റെ രണ്ടാം യു.എസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന ഒസാക്ക നിലവിലെ ഫോമില്‍ കിരീടം നേടാനുള്ള സാധ്യത വലുതാണ്. എതിരാളിയുടെ നാലു സര്‍വീസ് ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തില്‍ ഒരു സര്‍വീസ് പോലും നഷ്ടപ്പെടുത്തിയില്ല. 6-3 നു ആദ്യ സെറ്റ് നേടിയ ജപ്പാന്‍ താരം 6-4 നു രണ്ടാം സെറ്റ് നേടി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡ് പെട്ര ക്വിറ്റോവയെ അട്ടിമറിച്ച്‌ എത്തുന്ന അമേരിക്കയുടെ സീഡ് ചെയ്യാത്ത ഷെല്‍ബി റോജേഴ്‌സ് ആവും ഒസാക്കയുടെ എതിരാളി.

Related News