Loading ...

Home cinema

സീ യൂ സൂണിന് ശേഷം ഇരുളുമായി ഫഹദ്

കോവിഡ് പ്രതിന്ധിയില്‍ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ പരീക്ഷണ ചിത്രം സീ യൂ സൂണിന് ശേഷം ഫഹദ് ഫാസില്‍ നായകനായി അടുത്ത ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ദര്‍ശനാ രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായ 'ഇരുള്‍' എന്ന് പേരിട്ട ചിത്രം ഇടുക്കി കുട്ടിക്കാനത്താണ് ആരംഭിച്ചത്. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ തുംമ്ബഡ്, ന്യൂട്ടണ്‍ എന്നീ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസീഫിന്‍റെ ആദ്യ സംവിധാന ചിത്രമാണ് ഇരുള്‍. ക്യാമറ- ജോമോന്‍ ടി ജോണ്‍. പ്രൊജക്‌ട് ഡിസൈനര്‍-ബാദുഷ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദും നിര്‍മിക്കുന്ന ചിത്രമാണ് ഇരുള്‍. മാലിക് എന്ന സിനിമക്ക് ശേഷം ആന്റോ ജോസഫ് നിര്‍മ്മാതാവാകുന്ന അടുത്ത ഫഹദ് ചിത്രവുമാണ് ഈ ചിത്രം.സമ്ബൂര്‍ണമായും കോവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ചിത്രീകരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Related News