Loading ...

Home sports

സൂപ്പര്‍ ജയം;പഞ്ചാബിനെ കീഴടക്കി ഡല്‍ഹി

ദുബായ്: ഈ ഐപിഎല്ലിലെ ആദ്യ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ ജയം ഡല്‍ഹി ക്യാപിറ്റല്‍സിന്. നിശ്ചിത സമയത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും 157 റണ്‍സുമായി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെടുത്ത റബാഡ മൂന്ന് പന്തിനിടെ രണ്ട് റണ്‍സില്‍ പഞ്ചാബ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങില്‍ അനായാസം റിഷഭ് പന്തും ശ്രേയസ് അയ്യരും ജയം ഡല്‍ഹിക്ക് സ്വന്തമാക്കി. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് മായങ്ക് അഗര്‍വാളിന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ ജയത്തിനരികെ എത്തിയെങ്കിലും സ്റ്റോയി നിസിന്റെ അവസാന ഓവറിലെ രണ്ട് പന്തിലും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിയത്

Related News