Loading ...

Home cinema

എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്കാരനിറവില്‍ ഷിറ്റ്‌സ് ക്രീക്ക്

ഈ വര്‍ഷത്തെ ടെലിവിഷന്‍ സീരീസുകള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്‌ബിഒയുടെ സക്‌സഷനാണ്. കോമഡി വിഭാഗത്തിലെ മികച്ച സീരീസായി ഷിറ്റ്‌സ് ക്രീക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്വല്‍ ആയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഷിറ്റ്‌സ് ക്രീക്കിന് പ്രധാനമായ ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സിബിസി ടെലിവിഷന്റെ സീരീസാണ് ഷിറ്റ്‌സ് ക്രീക്ക്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടി സെന്‍ന്ദേയയും (യൂഫോറിയ), മികച്ച നടന്‍ ജെറമി സ്‌ട്രോംഗുമാണ് (സക്‌സസഷന്‍). കോമഡി വിഭാഗത്തിലെ മികച്ച നടിയായി കാതറിന്‍ ഒഹാരയും (ഷിറ്റ്‌സ് ക്രീക്ക്) മികച്ച നടനായി യൂജീന്‍ ലെവിയും (ഷിറ്റ്‌സ് ക്രീക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ റജീന കിംഗ് ( വാച്ച്‌ മെന്‍)' മാര്‍ക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീനടന്മാര്‍.

Related News