Loading ...

Home cinema

വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനവുമായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍

സിനിമ മേഖലയില്‍ നിലയുറപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സിനിമയുടെ ചിത്രീകരണം കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആരംഭിച്ചു. 'ഡൈവോഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിനി ആണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ചില്‍ സ്വിച്ചോണ്‍ കര്‍മം നടത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മൂലം മാറ്റി വെച്ചിരിക്കുകയായിരുന്നു.

കോവിഡ് മഹാമാരിയുടെ കാലത്ത് ചലച്ചിത്ര രംഗത്തുള്ളവര്‍ ജോലിയില്ലാതെ വിഷമിക്കുമ്ബോള്‍ ചിത്രീകരണം തുടങ്ങാന്‍ സാധിച്ചത് വളരെ നല്ല കാര്യമാണ് എന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോക്കും പുറത്തുമായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കും. വിനോദ് ഇല്ലമ്ബള്ളി ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

വനിതാ സംവിധായകരരെ പ്രോത്സാഹിപ്പിക്കാനായി ഒരാള്‍ക്ക് സിനിമ നിര്‍മ്മിക്കുന്നതിന് ഒന്നര കോടി രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായി എഴുപതോളം തിരക്കഥകള്‍ ലഭിച്ചിരുന്നു. അതില്‍ നിന്നും രണ്ടു പേരെ തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ ചിത്രീകരണം തുടരുന്ന ഡിവോഴ്സ് എന്ന ചിത്രം കൂടാതെ താരാ രാമാനുജത്തിന്റെ 'നിഷിധോ' ആണ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന രണ്ടാമത്തെ ചിത്രം.

Related News