Loading ...

Home cinema

ഇറാനിയന്‍ റെസിസ്റ്റെന്‍സ് ഫിലിം ഫെസ്റ്റിവലില്‍ 10 ഇന്ത്യന്‍ ചിത്രങ്ങള്‍

ഇറാനിയന്‍ റെസിസ്‌റ്റെന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ പത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍. കൊറോണ വൈറസ് വ്യാപനം കാരണം ഈ വര്‍ഷം ഇവന്റ് ഓണ്‍ലൈനിലാണ് നടത്തുന്നത്. റെസിസ്റ്റന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ രണ്ട് ഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്, ''ഹെല്‍ത്ത് ഡിഫെന്‍ഡേഴ്സ്'' വിഭാഗം ഉള്‍പ്പെടുന്ന ആദ്യ ഭാഗം നിലവില്‍ ടെഹ്റാനില്‍ നടക്കുന്നു. സെപ്റ്റംബര്‍ 21 ന് ആരംഭിച്ച ഫിലിം ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 27 വരെ തുടരും, ''പ്രധാന മത്സരത്തിനായി'' സമര്‍പ്പിച്ചിരിക്കുന്ന രണ്ടാം ഭാഗം നവംബര്‍ 21 മുതല്‍ 27 വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അമേരിക്ക, ബ്രസീല്‍, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ, തുര്‍ക്കി, ഇറാഖ്, ജര്‍മ്മനി, പാകിസ്ഥാന്‍, പോര്‍ച്ചുഗല്‍, റഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ 300 ലധികം ചിത്രങ്ങള്‍ ഇതുവരെ സമര്‍പ്പിച്ചതായി മേളയുടെ സംഘാടകര്‍ അറിയിച്ചു. പാര്‍ത്ഥോ കാര്‍ സംവിധാനം ചെയ്ത ''ടൈംസ് ഓഫ് കോവിഡ്'', അര്‍ജുന്‍ മുഖര്‍ജിയുടെ ''ദ സേവ്യര്‍'', ''സൗരിഷ് മിത്രയുടെ ലൈറ്റ് ഇന്‍ ടൈംസ് ഓഫ് ഡാര്‍ക്ക്‌നെസ്'', ആര്‍ എസ് അഹില്‍ ചിത്രം ഡോണ്ട് പാനിക്ക്, അരിന്‍ പോളിന്റെ ഫ്രീഡം ഫ്രം വൈറസ്, ഡോ ശ്വേത കുമാര്‍ ഡാഷ് ചിത്രം മാസ്‌ക്ക്, രാകേഷ് ചിത്രം മൈ മോം, ജുനൈദ് ഇമാം ഷൈക്കിന്റെ ബാംഗ്, സപ്‌നോ കാ ഷെഹര്‍, വോക്ക് ആന്‍ഡ് ടോക്ക് വിത്ത് കൊറോണ വൈറസ് തുടങ്ങിയവയാണ് ഇത്തവണ മല്‍സരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍.

അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ മൈക്കല്‍ മൂര്‍, ഒലിവര്‍ സ്റ്റോണ്‍ തുടങ്ങിയവരും, കൂടാതെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കലാകാരന്മാര്‍ അവരുടെ ഡോക്യുമെന്ററികളും സിനിമകളുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഡേവിഡ് ബര്‍സാമിയന്‍, സ്‌കോട്ട് ഫ്രാങ്ക്, റാഫേല്‍ ലാറ, ഡാര്‍നെല്‍ സ്റ്റീഫന്‍ സമ്മേഴ്സ്, യൊവോണ്‍ ആന്‍ റിഡ്ലി, ജാസ്മിന്‍ ഡുറാക്കോവിക്, റോബര്‍ട്ട് ഹോഫറര്‍, ഡയാന കമല്‍-അല്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്ത അന്താരാഷ്ട്ര അതിഥികളും ചലച്ചിത്ര പ്രവര്‍ത്തകരും അവരുടെ സിനിമകള്‍ അവതരിപ്പിക്കാനും കാഴ്ചക്കാരുമായി സംവദിക്കാനും നേരിട്ട് എത്തിയിട്ടുണ്ട്.

Related News