Loading ...

Home Business

പ്രതിഷേധവുമായി ജീവനക്കാര്‍ക്കൊപ്പം ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ

ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജീവനക്കാര്‍ക്കൊപ്പം ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയും സഹമേധാവി സെര്‍ജി ബ്രൈനും. ഗൂഗ്ളിന്‍െറ പാരന്‍റ് കമ്പനിയായ ആല്‍ഫബറ്റിന്‍െറ എട്ട് ഓഫിസുകളിലെ 2,000 ജീവനക്കാരാണ് പ്രതിഷേധിച്ചത്. ‘‘നമ്മുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചില മൂല്യങ്ങളുണ്ട്. നമ്മുടെ അടിത്തറയായ ആ മൂല്യങ്ങള്‍ ഒഴിവാക്കി ഒരു ഒത്തുതീര്‍പ്പിലും എത്താനാകില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി നമ്മള്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന ഒന്നാണ് ഇപ്പോള്‍ നടപ്പായത്’’-സുന്ദര്‍ പിച്ചൈ പറഞ്ഞു.
 à´‡à´¨àµà´¤àµà´¯à´¯à´¿à´²àµâ€à´¨à´¿à´¨àµà´¨àµ അമേരിക്കയിലേക്ക് കുടിയേറിയതാണ് സുന്ദര്‍ പിച്ചൈ. സെര്‍ജി ബ്രൈന്‍ ആറാം വയസ്സിലാണ് സോവിയറ്റ് യൂനിയനില്‍നിന്ന് യു.എസിലത്തെിയത്.
ഗൂഗ്ളിന്‍െറ പ്രൊഡക്ട് മാനേജര്‍ ഇറാനിയന്‍ വംശജയായ സൗഫിയും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇവര്‍ 15 വര്‍ഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി 40 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഗൂഗ്ള്‍ ജീവനക്കാര്‍ റാലി സംഘടിപ്പിച്ചത്. ഇത് ആദ്യമായാണ് ഗൂഗ്ള്‍ ഇത്രയും വലിയ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ഗൂഗ്ള്‍ മേധാവികള്‍പോലും രൂക്ഷമായ ഭാഷയിലാണ് ട്രംപിനെ വിമര്‍ശിച്ചത്. പ്രത്യക്ഷത്തില്‍ ട്രംപിന്‍െറ നടപടി പതിനായിരങ്ങള്‍ ജോലിചെയ്യുന്ന ഗൂഗ്ളില്‍ 100 പേരെയാണ് ബാധിക്കുക. എന്നാല്‍ ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുവന്നാല്‍ സിലിക്കണ്‍വാലിയിലെ കമ്പനികളെയെല്ലാം ബാധിക്കും. മിക്ക കമ്പനികളുടെയും വാണിജ്യ താല്‍പര്യങ്ങളെ കാര്യമായി ബാധിക്കും. ട്രംപിന്‍െറ നടപടിയെ വിമര്‍ശിച്ച് സുന്ദര്‍ പിച്ചൈ ശനിയാഴ്ചതന്നെ ജീവനക്കാര്‍ക്കെല്ലാം മെമ്മോ അയച്ചിരുന്നു. പ്രതിഷേധം കത്തിക്കാന്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളാണ് തെരഞ്ഞെടുത്തത്.

Related News