Loading ...

Home cinema

മലയാള സിനിമയുടെ ശബ്ദത്തിന് പ്രായം 80 by ഗിരീഷ് ബാലകൃഷ്ണന്‍

മലയാളസിനിമ സംസാരിച്ചു തുടങ്ങിയിട്ട് എണ്‍പതാം വര്‍ഷമാണിത്. 1938 ജനുവരി 19നാണ് മലയാളം സംസാരിച്ച ആദ്യചിത്രം ബാലന്‍ റിലീസ് ചെയ്തത്

'ഗുഡ്ലക്ക് എവരിബഡി',
'ഹലോ മാസ്റ്റര്‍'
മലയാള സിനിമ ശബ്ദിച്ചുതുടങ്ങിയത് à´† വാക്കുകളിലൂടെയായിരുന്നു. 1938 ജനുവരി 19  ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് മലയാളം സംസാരിച്ച ആദ്യ ചിത്രം ബാലന്‍ റിലീസ് ചെയ്തത്. സംസാരിച്ചത് മലയാളമാണെങ്കിലും ആദ്യ ഡയലോഗ് ഇംഗ്ളീഷിലായിരുന്നു. മലയാള സിനിമ സാങ്കേതികവിദ്യയില്‍ ആദ്യ കുതിച്ചുചാട്ടം നടത്തിയ സിനിമ എണ്‍പതാംവയസ്സിലേക്ക് കടന്നു.

ജെ സി ഡാനിയേല്‍ മലയാളത്തിലെ ആദ്യ സിനിമ, വിഗതകുമാരന്‍ ഒരുക്കി ദശകം പിന്നിട്ടപ്പോഴാണ് വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ മലയാളം കേട്ടുതുടങ്ങിയത്. തമിഴ്, ഹിന്ദി ചിത്രങ്ങളായിരുന്നു അന്ന് കേരളത്തിന്റെ വിപണി കീഴടക്കിയിരുന്നത്. ഒരു ദിവസത്തെ തിയറ്റര്‍ വരുമാനം പരമാവധി 15 രൂപമുതല്‍ 18 രൂപവരെയും. ലോകം രകുാം ലോകയുദ്ധത്തിലേക്ക് ചുവടുവച്ച് തുടങ്ങിയ അക്കാലത്ത് ആറിനുശേഷം നാട്ടുകാര്‍ പുറത്തിറങ്ങുകപോലുമില്ലായിരുന്നു.

മലയാളത്തോടുള്ള സ്നേഹത്തേക്കാളുപരി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള മികച്ച ചേരുവ എന്ന നിലയിലായിരിക്കാം മലയാളം പറയുന്ന സിനിമ പിറന്നത്. കാരണം, ബാലന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നില്ല. തമിഴ് ചലച്ചിത്രനിര്‍മാതാവ് ടി ആര്‍ സുന്ദരം ഒരുക്കിയ സിനിമയില്‍ പാഴ്സിയായ ബോംബെ സ്വദേശി ഷേവാകാരം നൊട്ടാണി സംവിധാനവും ബാദോ ഗുഷവാല്‍കര്‍ എന്ന ജര്‍മന്‍കാരന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു. എഡിറ്റിങ് നിര്‍വഹിച്ച ചെങ്ങന്നൂര്‍ സ്വദേശിയായ വര്‍ഗീസ് ഒഴികെ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ മലയാളികള്‍ ഉകുായിരുന്നില്ല. 1937 ആഗസ്ത് 17ന് സേലത്ത് മോഡേണ്‍ സ്റ്റുഡിയോയില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ആറുമാസംകൊകുാണ് പൂര്‍ത്തിയാക്കിയത്്. സിനിമയിലെ പാട്ടുകളുടെ എണ്ണം 23. പാട്ടുപുസ്തകവും ചുരുക്കം ചില ഫോട്ടോകളും അല്ലാതെ മലയാള സിനിമയുടെ വഴിത്തിരിവായ സിനിമയുടെ പ്രിന്റ് ഇതുവരെ കകുുകിട്ടിയിട്ടില്ല

വിധിയും മിസിസ്സ് നായരും

രകുാനമ്മയുടെ ക്രൂരപീഡനത്തിന് ഇരയാകേകുിവന്ന രക്ു കുട്ടികളുടെ ദയനീയ ജീവിതമായിരുന്നു ബാലന്റെ പ്രമേയം. സുന്ദരംപിള്ള രചിച്ച വിധിയും മിസിസ്സ് നായരും എന്ന കഥയാണ് സിനിമയായി മാറിയത്്. ചിത്രീകരണത്തിനിടെ തിരക്കഥാകൃത്തായിരുന്ന സുന്ദരംപിള്ളയും നായികയായെത്തിയ നടിയും ഒളിച്ചോടിപ്പോയി എന്നൊരു ഉപകഥയും സിനിമയുടെ ചരിത്രപുസ്തകത്തിലുക്്ു. പിന്നീട് തിരക്കഥാകൃത്തായി എത്തിയ മുതുകളം രാഘവന്‍പിള്ളയാണ് സിനിമയ്ക്ക് ബാലന്‍ എന്ന് പേരിട്ടത്.

    ഷേവാകാരം നൊട്ടാണി, കെ കെ അരൂര്‍
സിനിമ കേരളത്തില്‍ വന്‍ സാമ്പത്തിക വിജയം നേടി. എന്നാല്‍, സിനിമാതാരമാക്കിയവരുടെ ജീവിതം സിനിമയേക്കാള്‍ നാടകീയമായിരുന്നു. മലയാള സിനിമയില്‍ ആദ്യ ഡയലോഗ് പറഞ്ഞ ആലപ്പി വിന്‍സന്റ്, സംസാരിച്ച ആദ്യ നായകന്‍ കെ കെ അരൂര്‍, സംസാരിച്ച ആദ്യ നായിക എം കെ കമലം, തിരക്കഥാകൃത്ത് മുതുകുളം രാഘവന്‍പിള്ള തുടങ്ങിയ കലാപ്രവര്‍ത്തകര്‍ വേകുവിധം ആദരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പതിനഞ്ചാം വയസ്സിലാണ് എം കെ കമലം ബാലനില്‍ പാടി അഭിനയിക്കുന്നത്്. അക്കാലത്ത് ഏറെ ജനപ്രിയമായ ജഗദീശ്വര ജയ ജയ അടക്കം മൂന്ന് പാട്ടാണ് എം കെ കമലം പാടിയത്്.

പ്രമുഖ ഗായകനും അഭിനേതാവുമായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ സഹോദരന്‍കൂടിയായ ആലപ്പി വിന്‍സെന്റ് ജെനവോ എന്ന മലയാളചിത്രത്തില്‍ എം ജി ആറിനൊപ്പവും അഭിനയിച്ചു. സഹകരണമേഖലയില്‍ ചലച്ചിത്രനിര്‍മാണ സ്റ്റുഡിയോ ആരംഭിക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

മലയാളം സംസാരിക്കുന്ന സിനിമയിലക്ക് അഭിനേതാക്കളെ ആവശ്യമുകുെന്ന പത്രപരസ്യത്തിലൂടെയാണ് കെ കുഞ്ഞുനായര്‍ എന്ന കെ കെ അരൂര്‍ സിനിമയുടെ ഭാഗമാകുന്നത്്. പഠിത്തം പകുതിയില്‍ അവസാനിപ്പിച്ച്  നാടകങ്ങളില്‍ അഭിനയിച്ചുനടക്കുന്ന കാലമായിരുന്നു അത്്. നായകവേഷം അവതരിപ്പിക്കാന്‍ കെ കെ അരൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സിനിമ റിലീസ് ചെയ്തതോടെ കെ കെ അരൂര്‍ സൂപ്പര്‍താരപദവിയിലേക്ക്് ഉയര്‍ന്നു. അനുമോദന യോഗങ്ങളില്‍ വെള്ളിത്തിരയിലെ സംസാരിക്കുന്ന നായകനെ തൊടാനും കെട്ടിപ്പിടിക്കാനും നൂറുകണക്കിനാളുകള്‍ തിങ്ങിക്കൂടി. ബാലന്‍ ടീം ഒരുക്കിയ അടുത്ത ചിത്രം ജ്ഞാനാംബികയില്‍ വില്ലന്‍വേഷത്തിലാണ് അരൂര്‍ എത്തിയത്. മലയാള സിനിമാനിര്‍മാണംതന്നെ പ്രതിസന്ധിയിലായ അക്കാലത്ത് കെ കെ അരൂര്‍ അവസരങ്ങള്‍തേടി മദ്രാസിലും സേലത്തും അലഞ്ഞുനടന്നു. നാടകത്തിലേക്കും ഹരികഥാകാലക്ഷേപത്തിലേക്കും മടങ്ങിയെങ്കിലും ജീവിതവൃത്തിക്ക് വകകകുെത്താനായില്ല. വര്‍ഷങ്ങള്‍ക്കുശേഷം കുടുംബിനി (1973) എന്ന ചിത്രത്തില്‍ ചെറു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. പില്‍ക്കാലത്ത്  ജന്മനാടായ അരൂരില്‍ ബന്ധുവിന്റെ ചായക്കടയില്‍ സപ്ളൈയര്‍ ജോലിയില്‍ കെ കെ അരൂരിനെ കകുതായും സിനിമാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുക്ു. അപ്പോഴേക്കും തന്റെ പഴയകാല സൂപ്പര്‍താരജീവിതത്തെ അദ്ദേഹം പൂര്‍ണമായി വെറുത്തിരുന്നു.

Related News