Loading ...

Home cinema

ചാര്‍ലിയുടെ തമിഴ് റീമേക്ക് ആമസോണിലുടെ പ്രേക്ഷകരിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ തകര്‍ത്തഭിനയിച്ച ചാര്‍ലിയുടെ തമിഴ് റീമേക്ക് ഉടന്‍ പ്രേക്ഷകരിലേക്കെത്തുന്നു. ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. മാര എന്ന പേരില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് ദുല്‍ഖറിന്റെ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് പാര്‍വതി അഭിനയിച്ച ടെസയുടെ റോളിലെത്തുന്നത്. ഈ താരജോഡി വിക്രം വേദ എന്ന ചിത്രത്തിലും ഒന്നിച്ചിരുന്നു.ദിലീപ് കുമാറാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. മാര എന്നാണ് മാഡിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍,സിദ്ധാര്‍ത്ഥ് എന്നിവരെയായിരുന്നു ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. പിന്നീടാണ് ചാര്‍ലി മാധവനിലേക്കെത്തുന്നത്. പാര്‍വതി തന്നെയായിരുന്നു തമിഴിലേക്കും നിശ്ചയിച്ചിരുന്നത്. പിന്നീട് മാറ്റുകയായിരുന്നു. 2016ല്‍ എ.എല്‍ വിജയിന്റെ സംവിധാനത്തില്‍ സായി പല്ലവിയെ നായികയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും മറ്റ് ചില കാരണങ്ങളാല്‍ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.പ്രമോദ് ഫിലിംസായിരുന്നു ചിത്രത്തിന്റെ തമിഴിലെ പകര്‍പ്പാവകാശം വാങ്ങിയിരുന്നത്. തുടര്‍ന്ന് ചിത്രം മാര എന്ന പേരില്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രമോദ് ഫിലിംസ് അറിയിച്ചു. സംവിധായകന്‍ മാറിയതോടെ താരങ്ങളും മാറുകയായിരുന്നു. പോണ്ടിച്ചേരിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.ഉണ്ണി ആറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് ചാര്‍ലി. 2015 ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.മികച്ച പ്രതികരണം നേടിയ ചിത്രം ഡിക്യൂവിന് മികച്ച നടനുള്ള പുരസ്കാരവും നേടിക്കൊടുത്തു. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിവയുള്‍പ്പടെ 8 അവാര്‍ഡുകള്‍ ചാര്‍ലി സ്വന്തമാക്കി.

Related News