Loading ...

Home cinema

'അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഈ ദിനത്തില്‍ 'കൊത്ത്' തുടങ്ങുകയാണ്', സന്തോഷം പങ്കുവെച്ച്‌ രഞ്ജിത്ത്

സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് കൊത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 10-10- 20-20 എന്ന അപൂര്‍വ ദിനത്തില്‍ തങ്ങളുടെ സിനിമയ്ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ്. റോഷന്‍ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ഹേമന്താണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാ​ഗ്രഹണം.

രഞ്ജിത്തിന്റെ കുറിപ്പ്

10 - 10 - 20-20

ഇന്ന് നമ്മള്‍ രേഖപ്പെടുത്തുന്നതെല്ലാം അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഈ തീയ്യതിയിലാവും കാലം കാത്തുസൂക്ഷിക്കുക. ഈ അപൂര്‍വ്വ ദിനത്തില്‍ 'കൊത്ത്' തുടങ്ങുകയാണ്.

മലയാളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ
ശ്രീ സിബി മലയില്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം
ഞാനും സുഹൃത്ത് പി എം ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനിയുടെ ബാനറില്‍ നിര്‍മിക്കുന്നു.

നാടക രംഗത്ത് നിന്നും ലോഹിയെ കണ്ടെടുത്ത സിബി അരങ്ങില്‍ നിന്നും പുതിയൊരു എഴുത്തുകാരനെക്കൂടി മലയാളത്തിന് സമ്മാനിക്കുന്നു, ഹേമന്ദ്കുമാറിലൂടെ. കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിച്ചു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. സംഗീതം കൈലാസ് മേനോന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്‌. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ.

Related News