Loading ...

Home cinema

പ്രേംനസീറിനെക്കുറിച്ച് മകളുടെ ഓർമകൾ by ടി. അജീഷ്

ജീവിതത്തിലെ വലിയൊരു നിരാശയിൽ ആണ്ടുനിൽക്കുമ്പോഴാണ് ദൈവദൂതനെ പോലെ കുഞ്ചാക്കോസാർ ഡാഡിയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്കുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നു മോചിതനായി സീത എന്ന സിനിമയെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. അതിൽ ശ്രീരാമന്റെ വേഷം ചെയ്യാൻ അദ്ദേഹം ഡാഡിയെ ക്ഷണിച്ചു. ഡാഡിക്കതു വലിയ ആശ്വാസമായി.പക്ഷേ, ശ്രീരാമൻ പുരാണത്തിൽ നിന്നുള്ള കഥാപാത്രമാണ്. മുസ്ലിമായ ഒരാൾ ആ കഥാപാത്രത്തിനു ജീവൻ നൽകുന്നതുപ്രതിഷേധത്തിനിടയാക്കുമോ എന്ന പേടിയുണ്ടായി. കുഞ്ചാക്കോ സാർ ധൈര്യം കൊടുത്തു. ശശികുമാർ സാർ ആയിരുന്നു സംഭാഷണം എഴുതിയത്.വിമൽകുമാർ തിരക്കഥയും. അഭയദേവിന്റെ ഗാനങ്ങളും ദക്ഷിണമൂർത്തി സ്വാമിയുടെ സംഗീതവും. വൻവിജയമായിരുന്നു സീത. അത് ഡാഡിയിൽ വീണ്ടും പ്രതീക്ഷ നിറച്ചു.

ഇതേ കാലത്താണു നായകനിരയിൽ നിന്നു തിക്കുറിശ്ശി അങ്കിളും മുത്തയ്യ അങ്കിളും പിന്നോട്ടായത്. സത്യനും പ്രേംനസീറും ആ സിംഹാസനങ്ങളിൽ അവരോധിക്കപ്പെട്ടു. അത് കാലത്തിന്റെ തീരുമാനമായിരുന്നു. മറ്റാർക്കും ഒന്നും ചെയ്യാനാവുമായിരുന്നില്ല.മലയാളത്തിലെ നിത്യഹരിതനായകൻ പ്രേംനസീറിനെക്കുറിച്ച് മകൾ ലൈല റഷീദ് ഓർക്കുകയാണ്. വെള്ളിത്തിരയിൽ നാം കാണാത്ത പ്രേംനസീർ എന്ന ഡാഡിയെ ലൈല വായനക്കാരിലെത്തിക്കുകയാണ് ഇതിലേ പോയത് വസന്തം എന്ന പുസ്തകത്തിലൂടെ. പത്രപ്രവർത്തകനായ പി.സക്കീർ ഹുസൈൻ ആണ് ലൈലയുടെ ഓർമകൾ ഏകോപിപ്പിക്കുന്നത്.ഇദ്ദേഹത്തെ പ്രേം നസീർ എന്നു വിളിക്കാംഉദയാ സ്റ്റുഡിയോയിൽ സജ്ജീകരിച്ച ചെറിയ വീടുകളിലേക്കൊന്നിലേക്കാണ് അബ്ദുൽ ഖാദറിനെ കുഞ്ചാക്കോ കൂട്ടിക്കൊണ്ടുപോയത്. മുതുകുളം രാഘവൻപിള്ള, തിക്കുറിശ്ശി സുകുമാരൻനായർ, ഓച്ചിറ വേലുക്കുട്ടി ഇവരെല്ലാമടങ്ങുന്ന വലിയൊരു സംഘമുണ്ടായിരുന്നു അവിടെ കൂട്ടത്തിൽ ചെറുപ്പക്കാരിയെ കുഞ്ചാക്കോ പരിചയപ്പെടുത്തി. ഇത് കുമാരി തങ്കം, തങ്കമാണ് നായികയായി അഭിനയിക്കുന്നത് റിഹേഴ്സൽ നടത്താനുണ്ട്. ഇതിൽ ഞങ്ങളെ തൃപ്തിപ്പെടുത്തിയാൽ അബ്ദുൽ ഖാദറായിരിക്കും കെ.ആൻഡ്. കെ. കമ്പനിയെടുക്കുന്ന സിനിമയിലെ നായകൻ.തങ്കത്തോടൊപ്പംഒരു പ്രേമരംഗം അഭിനയിക്കാനാണ് കുഞ്ചാക്കോ ആവശ്യപ്പെട്ടത്. സംഭാഷണമോ സിറ്റുവേഷനോ പറ‍ഞ്ഞുകൊടുത്തില്ല. കുറച്ചുനേരം അബ്ദുൽ ഖാദർ മൗനിയായി. പിന്നെ മുന്നോട്ടുവന്ന് ആ പെൺകുട്ടിയുടെ കരം ഗ്രഹിച്ചു. അവളുടെ പ്രണയാതുരനായ കാമുകനായി. വാക്കുകൾ ഒഴുകിവരികയായിരുന്നു പിന്നെ. അഭിനയിച്ചു കഴിഞ്ഞപ്പോൾ ആദ്യം കയ്യടിച്ചത് കുഞ്ചാക്കോയായിരുന്നു. പിന്നീടത് ഒരു തിരയായി ആ മുറിയിൽ നിറഞ്ഞു.ഹിന്ദിസിനിമകൾ തിയറ്ററുകളിൽ തിമിർത്തോടുന്ന കാലമാണ്. അവയിലെ നായകന്റെയും നായികയുടെയും പേരുകൾ പോലും ആളുകളെ ആകർഷിക്കുന്നു. പുതുമുഖ നായകനും ഒരു പേരുവേണമെന്നായി കുഞ്ചാക്കോ. പേരിനു പുതുമ വേണം. നേരത്തെ അഭിനയിച്ച രംഗത്തിന്റെ ഓർമയിലാകണംപെട്ടെന്നാണ് തിക്കുറിശ്ശി പറഞ്ഞത് നമുക്ക് ഇദ്ദേഹത്തെ പ്രേംനസീർ എന്നു വിളിക്കാം. വീണ്ടും കയ്യടി ഉയർന്നു.മേക്കപ്പ് ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ ഓഫിസിലേക്ക് വിളിച്ചുകൊണ്ടുപോയി കുഞ്ചാക്കോ ചോദിച്ചു അബ്ദുൽ ഖാദറിന് എന്തു പ്രതിഫലം വേണം.പുതുമുഖ നായകൻ ഒന്നും മിണ്ടിയില്ല. പ്രതിഫലത്തെക്കുറിച്ചൊക്കെ സംസാരിക്കാൻ ആളായോ എന്നായിരുന്നു ആ മൗനത്തിന്റെ പൊരുൾ. മൗനം കണ്ടിട്ടാകാം, കുഞ്ചാക്കോ പറഞ്ഞു– അയ്യായിരം രൂപ തരാം. വാക്കുകൾ വിശ്വസിക്കാനാവാതെ ചോദിച്ചു– അയ്യായിരമോ?എന്നാൽ ഏഴായിരം രൂപയ്ക്ക് ഉറപ്പിക്കാം. കുഞ്ചാക്കോ ആയിരം രൂപ അഡ്വാൻസ് കൊടുത്തു. ഏതോ മായികലോകത്തെത്തിപോലെയായിരുന്നു അപ്പോഴും അബ്ദുൽ ഖാർ.മലയാള സിനിമയുടെ ചരിത്രത്തിൽ വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച. പ്രേംനസീർ എന്ന നടന്റെ ജൈത്രയാത്രയുടെ നാന്ദിയും.ഭ്രാന്തൻ വേലായുധൻഒരു ദിവസം അപ്രതീക്ഷിതമായി എംടിസാറും ഭാസ്കരൻ മാഷും ഡാഡിയെ കാണാൻ വന്നു. സോണി പിക്ചേഴ്സിനുവേണ്ടി പി.ഐ.മുഹമ്മദ് കാസിം ഒരു സിനിമയെടുക്കുന്നു. എം.ടി.സാറിൻറെ പ്രസിദ്ധമായ കഥയായ ഇരുട്ടിന്റെ ആത്മാവ് ചലച്ചിത്രമാക്കുന്നു. ഭാസ്കരൻമാഷാണ് സംവിധാനം. അതിലെ ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ ഡാഡി അവതരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.എം.ടി.സാറിൻറെ തിരക്കഥയിൽ ഇതിനു മുൻപും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കഥാപത്രത്തിലേക്കു സന്നിവേശിച്ചാൽ അതു വിജയിക്കുമോ എന്നു ഡാഡിക്കു സംശയമുണ്ടായിരുന്നു. അതു മാത്രമല്ല, പ്രേമരംഗങ്ങളിൽ അഭിനയിച്ചു നടക്കുന്നതിനാലാവും ഒരേ കഥാപാത്രത്തിന്റെ ആവർത്തനങ്ങൾ പോലെ നായകവേഷങ്ങൾ. അത്തരം സിനിമകൾ വേണ്ടെന്നു പറയാനും ഡാഡിക്കു കഴിയുമായിരുന്നില്ല.ഒരുപാടു പേരുടെ ജീവിതമാണ് സിനിമ. എത്രയോ കുടുംബങ്ങളുടെ ആശ്രയം സുഹൃത്തുക്കളോ പരിചയക്കാരോ വഴിയായിരിക്കും ഓരോ സിനിമയിലേക്കുമുള്ള ക്ഷണമെത്തുക. ഡാഡി സമ്മതിക്കും. സമയമില്ലെങ്കിൽ പോലും ഉള്ളതു വിഭജിച്ചു നൽകും ഭ്രാന്തൻ വേലായുധനെ സ്വീകരിക്കാൻ ഡാഡി മടിച്ചുനിന്നു. എം.ടി.സാറും ഭാസ്കരൻമാഷും ധൈര്യം നൽകി. നസീറിനെക്കൊണ്ടതു കഴിയും. ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളുടെ സിനിമാ ജീവിതത്തിൽ അതൊരു വഴിത്തിരിവായിരിക്കും.. ആ നിർബന്ധത്തൽ ഡാഡി വഴങ്ങി.പിണങ്ങിയും ഇണങ്ങിയും ഇണക്കുരുവികൾവെള്ളിത്തിരയിൽപ്രണയഗാനം മൂളിനടന്ന ഇണക്കുരുവികൾ ഒരിക്കൽ പിണങ്ങി. മലയാള സിനിമ ഏറ്റവും കൂടുതൽ കണ്ട താരജോടികളുടെ പിണക്കം ഇൻഡസ്ട്രിയിൽ തന്നെ ചർച്ചയായി. ഡാഡിയും ഷീലാമ്മയുമായിരുന്നു പ്രണയജോടികൾ.മുന്നുവർഷത്തോളം നീണ്ട പിണക്കത്തിനുള്ള കാരണമെന്തെന്ന് ഇന്നുമറിയില്ല. പക്ഷേ, അക്കാലത്ത് അതൊരു വലിയ ചർച്ചയായിരുന്നു. ഡാ‍ഡിക്കൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ച നടിയാണ് ഷീലാമ്മ.മലയാള സിനിമയിലെ ആദ്യത്തെ ഒത്തപെണ്ണും ആകാരഭംഗിയുള്ള ആദ്യനടിയെന്നും വിശേഷിപ്പിക്കാറുണ്ട് ഷീലാമ്മയെ.ഷീലാമ്മയുടെ രണ്ടാമത്തെ ചിത്രമായ നിണമണിഞ്ഞ കാൽപ്പാടുകളിലാണ് ഡാഡിയുമായി ആദ്യമായി ഒന്നിച്ചത്.പിന്നീട് ഈതാര ജോടി മലയാള സിനിമയുടെ അവിഭാജ്യഘടകമായി. മലയാള നോവലിലെയും നാടകങ്ങളിലെയും മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാനും ഷീലാമ്മയ്ക്കു ഭാഗ്യമുണ്ടായി.1973ൽ ആയിരുന്നു ഡാഡിയുടെയും ഷീലാമ്മയുടെയും പിണക്കം. രണ്ടുപേരെയും ഒന്നിപ്പിക്കണമെന്ന് അഭ്യർഥിച്ച് കുഞ്ചാക്കോ സാറും അപ്പച്ചൻസാറും തിരക്കഥാകൃത്ത് ശാരംഗപാണിയും മുന്നിട്ടിറങ്ങി.അപ്പച്ചൻ സാർ മദിരാശിയിലെത്തി ഷീലാമ്മയെ കണ്ടു. ആറുമാസത്തെ പരിശ്രമത്തിനൊടുവിൽ ഷീലാമ്മ സമ്മതം മൂളി. തൊട്ടഭിനയിക്കരുത് എന്ന വ്യവസ്ഥയിൽ. തുമ്പോലാർച്ചയിലാണ് അവർ പിണക്കം മറന്ന് വീണ്ടും ഒന്നിച്ചത്.

Related News